ചെറുപ്പക്കാർ മുതൽ എല്ലാവരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് നരച്ച മുടി. ഇന്ന് കുട്ടികളിലും കൗമാരക്കാരിലും മുടി നരയ്ക്കുന്നതായി കണ്ട് വരാറുണ്ട്. പോഷണക്കുറവ്, കാലാവസ്ഥാ, ജീവിത ശൈലി, എന്നിവയെല്ലാം മുടി നരയ്ക്കാനുള്ള കാരണങ്ങൾ ആണ്. നരച്ച മുടിയൊളിപ്പിക്കാൻ ഡൈ പോലെയുള്ള കെമിക്കലുകളെ ആശ്രയിക്കുകയാണ് പൊതുവെ പതിവ്. എന്നാൽ, കെമിക്കലുകളുടെ അമിത ഉപയോഗം മുടിയുടെ ആരോഗ്യം മോശമായി ബാധിക്കുകയും ചെയ്യുന്നു.
അകാലനരക്ക് പ്രതിവിധിയായി കെമിക്കൽ ഡൈകളെ ആശ്രയിക്കാതെ, പ്രകൃതിദത്ത മാർഗങ്ങളെ പിന്തുടരുകയാണ് ഏറ്റവും നല്ലത്. ഇത്തരമൊരു പ്രകൃതിദത്ത മാർഗങ്ങളെ കുറിച്ച് നമുക്കറിയാം…
ഇഞ്ചിയും പാലുമാണ് മുടിയുടെ നര മാറ്റുകയും കരുത്തേകുകയും ചെയ്യുന്ന ഈ അത്ഭത പാക്ക്. ഇഞ്ചിക്കൊപ്പം പശുവിൻ പാലും കൂടി ചേരുമ്പോൾ അകാലനരക്കുള്ള അത്ഭുത കൂട്ടാായി മാറും. എങ്ങനെയാണ് ഈ കൂട്ട് തയ്യാറാക്കുകയെന്ന് നോക്കാം.. നല്ല ശുദ്ധമായ തിളപ്പിക്കാത്ത പശുവിൻ പാലാണ് ഇതിനായി വേണ്ടത്.
ആദ്യം നാല് ടിസ്പൂൺ പശുവിൻ പാൽ എടുത്ത് അതിൽേക്ക് ഒന്നര ടിസ്പൂൺ ഇഞ്ച് ചതച്ചത് ചേർക്കുക. ഇവ നന്നായി കലർത്തിയ ശേഷം, ശിരോചർമത്തിൽ തേച്ച് പിടിപ്പിക്കുക. ഒരു ണിക്കൂറിന് ശേഷം ഇത് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ മൂന്ന് ദിവസം ഇത് ചെയ്യണം. അകാല നര കുറക്കാൻ മാത്രമല്ല, മുടിക്ക് നല്ല ഉള്ള് കിട്ടാനും മുടി വളരാനും ഈ കൂട്ട് നല്ലതാണ്. മുടിക്ക് ബലം ലഭിക്കാനും ഇത് നല്ലതാണ്.
Discussion about this post