സ്വർണവില കുത്തനെ വർദ്ധിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി കൂടുന്നത് അല്ലാതെ കുറയുന്നത് കാണുന്നില്ല. അതുകൊണ്ട് തന്നെ വില വർദ്ധിക്കുന്നതും റെക്കോർഡ് തിരുത്തുന്നതും എല്ലാം ഒരു ക്ലിശയായി മാറിയിരിക്കുകയാണ്.
50 കൊല്ലം മുൻപ് ഒരു ഗ്രാം സ്വർണത്തിന് 63.25 രൂപയായിരുന്നു. അതാണ് ഇപ്പോൾ ഏഴായിരം കടന്നിരിക്കുന്നത്. 111% വർദ്ധനവാണ്. രണ്ടുവർഷം മുൻപ് ദുബായിൽ 188 ദിർഹമായിരുന്നു സ്വർണത്തിന്റെ വില. ഇന്നലത്തെ വില 304 ദിർഹം . രണ്ട് വർഷത്തെ വളർച്ച 62 % . ഒരു ഗ്രാമിന് കൂടിയത് 116 ദിർഹം.
എന്നും സ്വർണം വാങ്ങി വെയ്ക്കുന്നത് ഒരു സമ്പാദ്യം തന്നെയാണ്. വൻകിട രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരത്തിന്റെ എത്രയോ മടങ്ങാണ് ഇന്ത്യൻ വീടുകളിൽ ഇരിക്കുന്നത് എന്ന അറിയോ? ഇന്ത്യൻ വീടുകളിൽ സ്വർണം മൊത്തം തൂക്കി നോക്കിയാൽ 50000 ടൺ വരുമെന്നാണ് ഏകദേശ കണക്ക്. രാജ്യത്തെ വൻകിട ക്ഷേത്രങ്ങളിലും പുരാവസ്തു ശേഖരത്തിലും അളന്നു തിട്ടപ്പെടുത്താത്ത സ്വർണത്തിന്റെ കണക്കാണിത്. ലോകത്തിലെ അതിസമ്പന്ന രാജ്യമായ അമേരിക്കയുടെ ദേശീയ ബാങ്കിലെ സ്വർണ ശേഖരം 8000 ടൺ മാത്രമാണെന്ന് അറിയുമ്പോഴാണ് നമ്മുടെ വീടുകളിലെ സ്വർണത്തിന്റെ തിളക്കം നമ്മൾ മനസ്സിലാക്കുന്നത്. ഇന്ത്യൻ വീടുകളിലെ സ്വർണം പുറത്ത് എത്തിച്ചാൽ, ഒരു പക്ഷേ, ലോക വിപണിയിൽ സ്വർണ വില കുത്തനെ ഇടിയും.
ഈ സ്വർണമെന്ന് പറയുന്നത്, ഇന്ത്യക്കാർക്കു വെറും ലോഹമല്ല, ആത്മാവും വികാരവുമൊക്കെയാണ്. അതുകൊണ്ട് തന്നെ സ്വർണത്തിന്റെ വില ഇങ്ങനെ ഉയർന്നു കൊണ്ടേയിരിക്കും.
Discussion about this post