പല ബ്രാൻഡുകളുടെ തേയിലകൾ നമ്മുടെ വീടുകളിൽ ഉപയോഗിക്കാറുണ്ട്. ഓരോ തേയിലകളുടെ ബ്രാൻഡിനും നമ്മൾ വ്യത്യസ്തമായ വിലകളാണ് നൽകാറുള്ളത്. എന്നാൽ, പത്ത് കോടി രൂപ വിലയുള്ള തേയിലയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ..
അങ്ങനെയൊരു തേയിലയുണ്ട്, അങ്ങ് ചൈനയിലെ ഫുജിയാനിൽ. ഇവിടുത്തെ ഡാ ഹോങ് പാവോ എന്ന തേയിലക്കാണ് ഇങ്ങനെ തൊട്ടാൽ പൊള്ളുന്ന വിലയുള്ളത്. അഞ്ഞൂറ് വർഷങ്ങളോളം പഴക്കമുള്ള തേയില ചെടിയിൽ നിന്നുമാണ് ഈയൊരു തേയില എടുക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ തേയലക്ക് മാർക്കറ്റിൽ ഇത്രയേറെ ഡിമാൻഡും വരാൻ കാരണം.
നിലവിൽ ഇത്തരം ആറ് തേയില ചെടികൾ മാത്രമാണ് ഇവിടെയുള്ളത്. ഓർക്കിഡിന്റെ സുഗന്ധമാണ് ഈ തേയില കൊണ്ട് ഉണ്ടാക്കുന്ന ചായക്ക് ഉണ്ടാവുക. ഇതിനോടൊപ്പം കുടിച്ചാൽ നാവിൽ ഏറെ നേരം നീണ്ടു നിൽക്കുന്ന രുചിയും ഈ ചായയുടെ പ്രത്യേകതയാണ്. എന്നാൽ, ഇപ്പോൾ ഈ തേയില ചെടിയിൽ നിന്നും ഇല പറിച്ച് തേയില ഉണ്ടാക്കുന്നതിന് സർക്കാർ തടയിട്ടിട്ടുണ്ട്.
ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ വുയി പർവത നിരകളിലാണ് ഡാ ഹോങ് പാവോ തേയില ചെടികൾ വളരുന്നത്. രുചിയും മണവും പോല തന്നെ ഒട്ടേറെ ആരോഗ്യ ഗുണങ്ങളും ഉള്ള ഒന്നാണ് ഈ തേയില. ഫ്‌ളവനോയിഡുകൾ, തിയോഫിലിൻ, കഫീന എന്നിവയടങ്ങിയ തേയില കൊണ്ടുള്ള ചായ കുടിക്കുന്നത് ക്ഷീണം കുറക്കാനും രക്തചംക്രമണം കൂട്ടാനും സഹായിക്കുന്നു. പുകവലിയുടെയും മദ്യപാനത്തിന്റെയും പ്രതികൂല ഫലങ്ങൾ കുറക്കാനും ഇത് സഹായിക്കും. ഡാ ഹോങ് പാവോ തേയിലയിലെ ഘടകങ്ങൾ ആൽക്കഹോൾ, നിക്കോട്ടിൻ എന്നിവയുടെ അളവ് ശരീരത്തിൽ നിന്നും കുറക്കുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും ശരീരഭാരം കുറക്കാനും ഈ തേയില സഹായിക്കും.
Discussion about this post