വിശാഖപട്ടണം: സഹിഷ്ണുതയെന്നാല്‍ രാജ്യദ്രോഹികളെ പിന്തുണക്കുന്ന മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്നതല്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരുവിനെ പിന്തുണച്ച് മുദ്രാവാക്യം മുഴക്കുന്നത് കേള്‍ക്കുമ്പോള്‍ എങ്ങിനെയാണ് മൗനം പാലിക്കുകയെന്നും വെങ്കയ്യ നായിഡു ചോദിച്ചു.
ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്നവരെ അടിയന്തിരമായി ഒറ്റപ്പെടുത്തണം. ജെ.എന്‍.യുവില്‍ നടന്ന അത്യന്തം അപലപനീയമായ നടപടികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കുകയും വേണമന്ന് വെങ്കയ്യ നായിഡു പറഞ്ഞു. വിശാഖപട്ടണത്ത് പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഹ്മണ സംസ്കാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ജെ.എന്‍.യുവില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ യോഗം ചേര്‍ന്നത്. എന്നാല്‍ അത് അഫ്സല് ഗുരുവിനെ പുകഴ്ത്തുന്ന മുദ്രാവാക്യത്തിലാണ് അവസാനിച്ചത്. ഭാരതത്തിന്റെ നാശം വരെ ഈ സമരം തുടരും, അഫ്സല്, താങ്കളുടെ കൊലയാളികള്‍ ജീവിച്ചിരിക്കുന്നതില്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു’എന്ന മുദ്രാവാക്യം വിളിയോടെയാണ് ആ യോഗം അവസാനിച്ചതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Discussion about this post