ബംഗളൂരൂ : മനംനൊന്ത് യുവതി ജീവനൊടുക്കി. ആൺകുഞ്ഞിന് ജന്മം നൽകാത്തതിന് ഭർത്താവ് അപമാനിച്ചതിലാണ് യുവതി ആത്മഹത്യ ചെയ്തത്. കൊപ്പാൾ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരി (26) ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരെ കൊപ്പാൾ റൂറൽ പോലീസ് കേസെടുത്തു.
നാലു മാസം മുൻപാണ് ഹനുമാവ പെൺകുഞ്ഞിനെ പ്രസംവിച്ചത്. ആൺകുഞ്ഞുണ്ടാകാത്തതിൽ ഹനുമാവയെ ഗണേശ് പതിവായി കുറ്റപ്പെടുത്തിയിരുന്നു. രണ്ടു വർഷം മുൻപാണ് രണ്ടാമത്തെ പെൺകുഞ്ഞ് ജനിച്ചത്. പിന്നാലെയാണ് ഇയാൾ ഭാര്യയെ അപമാനിക്കുന്നത് പതിവാക്കിയതെന്ന് ഹനുമാവയുടെ പിതാവ് ബാസപ്പ നൽകിയ പരാതിയിൽ പറയുന്നു.
Discussion about this post