ബെംഗലൂരു വിമാനത്താവളത്തില്‍ വെച്ച് നടന്ന വലിയൊരു തട്ടിപ്പിന്റെ കഥയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ലോഞ്ച് ആക്‌സസിനായി ആപ് ഡൗണ്‍ലോഡ് ചെയ്ത ഭാര്‍ഗവി മണി എന്നയാള്‍ക്ക് എണ്‍പതിനായിരം രൂപയാണ് നഷ്ടമായത്. ഫിസിക്കല്‍ ക്രെഡിറ്റ് കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ ലോഞ്ച് പാസ് എന്ന ആപ്പാണ് ഡൗണ്‍ലോഡ് ചെയ്തതെന്നാണ് യുവതി അവകാശപ്പെട്ടിരുന്നത്.
പക്ഷേ ഗൂഗിളില്‍ ആദ്യം റാങ്ക് ചെയ്ത് വരുന്ന ലോഞ്ച് പാസ് എന്ന വെബ്‌സൈറ്റും ആപ്പും നിരവധിപ്പേര്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്.
തട്ടിപ്പ് നടന്നതിങ്ങനെ
ഫിസിക്കല്‍ കാര്‍ഡ് കൈവശമില്ലാത്ത ഭാര്‍ഗവി മണിയെ സഹായിക്കാനെന്നപോലെ ലോഞ്ച് കവാടത്തില്‍ നിന്ന ഒരു അജ്ഞാതവ്യക്തിയാണ് തട്ടിപ്പിന് പിന്നില്‍. ഗൂഗിളില്‍ സേര്‍ച്ചില്‍ ആദ്യം വരുന്ന ലോഞ്ച് ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് ആണെന്നു ഒറ്റനോട്ടത്തില്‍ തോന്നുന്ന ഒരു ഡമ്മി ലിങ്ക് വാട്‌സാപ്പില്‍ നല്‍കുകയായിരുന്നു. ലിങ്ക് ക്ലിക്ക് ചെയ്ത സമയത്ത് ഫോണ്‍ നമ്പര്‍ നല്‍കേണ്ടി വന്നു.
ഇതിന് പിന്നാലെ കസ്റ്റമര്‍ കെയറില്‍നിന്നെന്നപോലെ ഫോണ്‍ വരികയും ചില സാങ്കേതിക തകരാറുള്ളതിനാല്‍ പരിഹരിക്കാനായി സ്‌ക്രീന്‍,ഷെയര്‍ ചെയ്യാനും ആവശ്യപ്പെട്ടു. അപ്പോഴേക്കും ഇവര്‍ ഇനി ലോഞ്ചില്‍ കയറുന്നില്ലെന്നും സ്റ്റാര്‍ബക്‌സില്‍നിന്നു കോഫി കുടിക്കാനും തീരുമാനിച്ചു. അപ്പോഴേക്കും ഫോണിലെ കോളുകളും സന്ദേശങ്ങളും മറ്റാരോ ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ടു. മണിക്കൂറുകള്‍ക്കുശേഷം ഇവരുടെ അക്കൗണ്ടില്‍നിന്നും 87,000 രൂപ നഷ്ടപ്പെടുകയും ചെയ്തു.
പരിചിതമല്ലാത്ത ആപ്പുകളില്‍ നിന്ന് നിര്‍ബന്ധമായി അകലം പാലിക്കുക തന്നെയാണ് ഇത്തരം തട്ടിപ്പുകള്‍ വീഴാതിരിക്കാന്‍ എടുക്കേണ്ട പ്രാഥമിക നടപടിയെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post