മികച്ച സിനിമകളിലൂടെ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് നിത്യാ മേനോൻ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തന്റെതായ ആരാധക വൃന്ദം നിത്യാ മേനോനുണ്ട്. ഇപ്പോഴിതാ കരിയറിൽ നേരിടേണ്ടിവന്ന വിമർശനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ഒരു സിനിമാ നടിക്ക് ചേരുന്ന രീതിയിൽ ശാരീരികമായി മാറാൻ എന്നോട് കുറെ പേർ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ആദ്യമായി തെലുങ്കിൽ അഭിനയിച്ചപ്പോൾ അവർക്ക് എന്റെ ചുരുണ്ട മുടി ഇഷ്ടപ്പെട്ടില്ല. വളെര വിചിത്രമായിരിക്കുന്നു എന്നാണ് അവർ അന്ന് തന്നോട് പറഞ്ഞത്. ഇപ്പോൾ ചുരുണ്ട മുടി ഫാഷനാണ്. എന്നാൽ അന്ന് അങ്ങനെയെല്ലായിരുന്നു കാര്യം.
എനിക്ക് ഞാനാല്ലാതെ മറ്റൊന്നും ആകാനാകില്ല. ഞാനൊരിക്കലും ചെയ്യില്ല. ഒരാളുടെ രൂപം അടിസ്ഥാനമാക്കി അയാളെ എങ്ങനെയാണ് വിലയിരുത്താൻ കഴിയുക? താഴ്ന്ന ചിന്താഗതിയാണിതെങ്കിലും ആളുകൾ അങ്ങനെ ചെയ്യുന്നുണ്ട്. ഇങ്ങനെയെല്ലാം പറയുമ്പോൾ ആർക്കായാലും ഫീൽ ചെയ്യും. ഹൃദയം ഉള്ള ഒരാളാണ് നിങ്ങളെങ്കിൽ അത് നിങ്ങളെ നന്നായി ബാധിക്കും . അങ്ങനെ ബാധിച്ചാൽ മാത്രമേ അത് മറികടന്ന് നിങ്ങൾ വളരുകയുള്ളൂ. നിങ്ങളെ ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കിൽ, നിങ്ങൾ ഭാഗ്യവാനും അനുഗ്രഹീതനുമാണെന്ന് വിശ്വസിക്കുക എന്ന് നിത്യാ മോനോൻ പറഞ്ഞു.
തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലൂടെ ഈയിടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നടി സ്വന്തമാക്കിയിരുന്നു. ധനുഷ് നായകനാവുന്ന ഇഡ്‌ലി കടൈ എന്ന ചിത്രത്തിലാണ് നിത്യാ മേനോൻ ഇനി വേഷമിടുന്നത്.
Discussion about this post