ദേഷ്യപ്പെടുക എന്ന് പറഞ്ഞാൽ എരിയുന്ന തീക്കനൽ കൈയിലെടുത്ത് ഒരാൾക്ക് നേരെ എറിയാൻ ശ്രമിക്കുന്നത് പോലെയാണ്. അത് ആദ്യം ബാധിക്കുന്നത് ദേഷ്യപ്പെടുന്ന ആളെ തന്നെയാണ്, ദേഷ്യത്തെ ക്ഷമ കൊണ്ട് ജയിക്കുകയാണ് വേണ്ടത് . ക്ഷമയാണ് ഏറ്റവും വലിയ വിജയം എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയെല്ലാം പറയുമെങ്കിലും ദേഷ്യം വന്നാൽ ആർക്കും നിയന്ത്രിച്ച് നിൽക്കാൻ സാധിക്കില്ല എന്നതാണ് സത്യം .
അമിതമായി ദേഷ്യപ്പെടുന്നവരിൽ കണ്ടു വരുന്ന വിചിത്രപരമായ കാര്യങ്ങളെ കുറിച്ച് പറയുകയാണ് ആരോഗ്യവിദഗ്ധർ .
* അമിതമായി ദേഷ്യം പ്രകടിപ്പിക്കുന്നവർ മാനസികമായി വളറെ ദുർബലരാണ്. ഇത്തരക്കാരിൽ ആത്മഹത്യ പ്രവണത വളരെ കൂടുതലായിരിക്കും.
* ദേഷ്യം അമിതമായാൽ നിങ്ങളുടെ നല്ല ചിന്തകളെയും സ്വപ്‌നങ്ങളെയും ബാധിക്കുന്നു.
* ഒരു നിശ്ചിത പ്രായത്തിനുള്ളിൽ ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾ ഒരു വിഷാദ രോഗത്തിന് അടിമയായേക്കാം.
* ദേഷ്യം മനസ്സിനെ മാത്രമല്ല ബാധിക്കുന്നത് .ശരീരത്തെയും കൂടിയാണ്. ദേഷ്യം കൂടുമ്പോൾ രക്തസമ്മർദം ഉയർത്തുന്നു. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു തുടങ്ങി സ്‌ട്രേക്കിനു വരെ കാരണമായേക്കാം.
* ദേഷ്യം കൂടുതലുള്ളവർക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും. പെട്ടെന്ന് രോഗങ്ങൾക്ക് അടിമപ്പെടാൻ ഇത് കാരണമാകുന്നു.
Discussion about this post