സോസുകള്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇന്ന് ബ്രഡിനും ചപ്പാത്തിയ്ക്കും ഒപ്പമൊക്കെ സോസുകള്‍ ഉപയോഗിക്കാറുണ്ട്. ഇത്ര വ്യാപകമായി ഉപയോഗിക്കുന്ന സോസ് മൂലം നമുക്ക് പണിയും കിട്ടിയേക്കാ മെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാരണം സോസിന്റെ ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാര്‍ മാര്‍ക്കറ്റില്‍ ഇറങ്ങിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ഇത്തരത്തില്‍ ഭക്ഷ്യ അധികൃതര്‍ പിടിച്ചെടുത്തത് 800 കിലോഗ്രാം വ്യാജ സോസാണ്. ചുവപ്പ് നിറക്കൂട്ടും ആരോറൂട്ട് പൗഡറുമായിരുന്നു ഈ വ്യാജനിലെ പ്രധാന ‘ചേരുവകള്‍’.നിര്‍മാണചിലവ് കുറച്ച് ലാഭം വര്‍ധിപ്പിക്കാനുമാണ് ഇത്തരത്തിലുളള പരുപാടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സോസ് മാസങ്ങളോളം കേടുകൂടാതിരിക്കാനാണ് ആരോറൂട്ട് പൗഡര്‍ ചേര്‍ക്കുന്നത്. ഇവ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും മറ്റൊരു ഭീഷണിയായി നിലനില്‍ക്കുന്നത് സോസിനായി ഉപയോഗിക്കുന്ന തക്കാളികള്‍ മുക്കിവെക്കുന്ന, ഫോര്‍മാലിന്‍ എന്ന കെമിക്കലാണ്.
ഇത്തരം വ്യാജ സോസുകളെ എങ്ങനെ കണ്ടുപിടിക്കാം
. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ സോസ് ഒഴിച്ചുനോക്കുമ്പോള്‍, അവ പെട്ടെന്ന് അലിഞ്ഞ് ചുവന്ന നിറം മാത്രം ആകുകയാണെങ്കില്‍, ഒരു സംശയവും വേണ്ട, അത് വ്യാജനാണ്. ഇവയ്ക്ക് പുറമെ അയോഡിന്‍ ടെസ്റ്റും കളര്‍ ടെസ്റ്റുമാണ് മറ്റ് മാര്‍ഗങ്ങള്‍. സോസില്‍ അയോഡിന്‍ മിക്‌സ് ചെയ്ത്, അവ നീല നിറമാകുകയായെങ്കില്‍ അത് ആരോറൂട്ട് പൗഡര്‍ ഉപയോഗിച്ച് നിര്‍മിച്ചതെന്ന് അര്‍ഥം. ഇത് കൂടാതെ നല്ല ക്വാളിറ്റി ടൊമാറ്റോ സോസുകളില്‍ ഒരിക്കലും ഡാര്‍ക്ക് സ്‌പോട്ടുകള്‍ ഉണ്ടാകില്ല. അങ്ങനെ കാണപ്പെടുന്നുണ്ടെങ്കില്‍ അതും വ്യാജമാണ്.
Discussion about this post