മുംബൈ: തേയില പൊടിയുടെ വില ഉയർത്താനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഉത്പാദന ചിയവ് വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി വില ഉയർത്തുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പല തേയില തോട്ടങ്ങളിെലയും വിളവിനെ ബാധിച്ചതായും ഇത് അധിക ചിലവുണ്ടാക്കിയെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
വളർച്ചയിലെ പൊതുവായ മാന്ദ്യം മറികടന്നും കമ്പനി വളർച്ച നിരക്ക് പ്രതീക്ഷിക്കുന്നതായി മാതൃ കമ്പനിയായ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുനിൽ എ ഡിസൂസ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലൈ- സെപ്റ്റംബർ പാദത്തിൽ വരുമാനത്തിൽ 11 ശതമാനം വർദ്ധനവാണ കമ്പനിയിൽ ഉണ്ടായത്. എന്നിട്ടും കമ്പനി ലാഭത്തിൽ ഒരു ശതമാനം വർദ്ധനവ് മാത്രമാണ് ഉണ്ടായത്. ഇതിനൊപ്പം വിതരണത്തിലെ തടസം കാരണം, ഈ വർഷം തേയില വിലയിൽ 25 ശതമാനത്തിലധികം ഉയർച്ച സംഭവിച്ചിട്ടുണ്ട്. ഇതും ചിലവ് വളരെ വർദ്ധിപ്പിച്ചതായി കമ്പനി പറയുന്നു.
രാജ്യത്ത് ചായപ്പൊടിയുടെ റീടെയിൽ വിപണിയുടെ ഏകദേശം 28 ശതമാനവും കൈകാര്യം ചെയ്യുന്നത് ടാറ്റ ടീ ആണ്. തേയിലയുടെ വില വർദ്ധിച്ചതിനെ തുടർന്ന് മൊത്തത്തിലുള്ള തേയില ഉൽപ്പാദനം 20 ശതമാനം കുറഞ്ഞിരിക്കുകയായിരുന്നു.
Discussion about this post