ന്യൂയോർക്ക്: നൂറ്റാണ്ടുകൾക്ക് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തി ഗവേഷകർ. ചൈനയിലെ ഗാൻസുവിലാണ് സംഭവം. ഉരഗങ്ങളുടെ പരിണാമത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കാൻ ഉതകുന്നതാണ് ഈ കണ്ടെത്തൽ. ദിനോസറുകളുടെ മുട്ടകൾ ഏറ്റവും കൂടുതലായി കണ്ടെത്തിയിട്ടുള്ള സ്ഥലമാണ് ഗാൻസു.
ഹിസ്റ്റോറിക്കൽ ബയോളജി എന്ന ജേണലിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട വിവരം ഗവേഷകർ പുറത്തുവിട്ടത്. 2021 ലാണ് ചെറിയ മുട്ടകൾ ഇവിടെ നിന്നും ലഭിച്ചത് എന്നാണ് ഗവേഷകരുടെ അവകാശവാദം. നരവംശശാസ്ത്രജ്ഞരും ഭൗമശാസ്ത്രജ്ഞരും അടങ്ങിയ സംഘം നടത്തിയ പരിശോധനയാണ് നിർണായക കണ്ടെത്തലിലേക്ക് നയിച്ചത്. നാശം സംഭവിക്കാത്ത ചെറിയ മുട്ടകളുടെ ഫേസിലുകളാണ് ഗവേഷകർക്ക് ലഭിച്ചിരിക്കുന്നത്. ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും ചെറിയ ദിനോസർ മുട്ടകളാണ് ഇത്.
ഒരു ഇഞ്ചാണ് ഈ ദിനോസർ മുട്ടകളുടെ നീളം. ഈ മുട്ടയ്ക്ക് 88 മില്യൺ വർഷങ്ങളുടെ പഴക്കം ഉണ്ട്. ക്രിറ്റേഷ്യസ് കാലഘട്ടത്തിലുള്ള മുട്ടകളാണ് ഇതെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. മുട്ടയുടെ തോട് പരിശോധിക്കുമ്പോൾ മാംസം ഭക്ഷിച്ച് ജീവിക്കുന്ന ദിനോസറുകളുടേതല്ലെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഈ മുട്ടകളെക്കുറിച്ച് വിശദമായ പഠനം നടത്തുകയായിരുന്നു ഗവേഷകർ. ഇത് പൂർത്തിയായ ശേഷമാണ് വിശദാംശങ്ങൾ പുറത്തുവിട്ടത്.
Discussion about this post