തിരുവനന്തപുരം : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിലെ പല പ്രവർത്തകരും ഇപ്പോൾ എസ്ഡിപിഐയിൽ സജീവ പ്രവർത്തകരായി ഉണ്ടെന്ന് ബിജെപി. അടുത്തിടെ കേരളത്തിൽ ഉണ്ടായ പല വിവാദ സംഭവങ്ങൾക്കും പിന്നിൽ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകരാണെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ എസ്ഡിപിഐയിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കെതിരെ എൻഐഎ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.
എസ്ഡിപിഐക്കെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ദേശീയ അന്വേഷണ ഏജൻസിക്കും കത്ത് നൽകി. നേരത്തെ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന തീവ്രവാദികൾ ഇപ്പോൾ എസ്ഡിപിഐയുടെ പേരിൽ ഐസിസ് മാതൃകയിലുള്ള ആശയ പ്രചാരണങ്ങൾ നടത്തുന്നു എന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്. കോതമംഗലം,കൊച്ചി, താമരശേരി, കൊട്ടാരക്കര എന്നിവടങ്ങളിൽ അടുത്തിടെ ഉണ്ടായ ചില വിവാദ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഷോൺ ജോർജിന്റെ പരാതി.
അടുത്തകാലത്തായി സിനിമ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന ചില പ്രവർത്തനങ്ങൾക്ക് പിന്നിലും ഈ എസ്ഡിപിഐ പ്രവർത്തകർ ഉണ്ടെന്നാണ് സൂചന. പോപ്പുലർ ഫ്രണ്ടിന്റെ സമാനമായ പ്രത്യയശാസ്ത്രമാണ് എസ്ഡിപിഐയുടേതും. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടി എന്ന മുഖമൂടിയോടെ തീവ്രവാദികൾ സുരക്ഷിത താവളമായി എസ്ഡിപിഐയെ ഉപയോഗിക്കുന്ന എന്നും പരാതിയിൽ സൂചനയുണ്ട്.
ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ സംസ്ഥാനത്തുടനീളം ഇവർ കലാപങ്ങൾ ലക്ഷ്യമിട്ട് വർഗീയ മുദ്രാവാക്യങ്ങൾ മുഴക്കുന്നു. കൊട്ടാരക്കരയിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനും എസ്ഡിപിഐ പ്രവർത്തകനുമായ അൻവർ ഷാ ഹിന്ദു മതത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ‘ലവ് ജിഹാദിന്’ ശ്രമിച്ചു, എറണാകുളം കോതമംഗലത്തെ സോണാ എൽദോസ് എന്ന യുവതി ജീവനൊടുക്കിയ കേസിൽ പ്രതിയായ റമീസിനും മാതാപിതാക്കൾക്കും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി അടുത്ത ബന്ധമാണുള്ളത് എന്നത് മുടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കിയാണ് ഷോൺ ജോർജ് പരാതി നൽകിയിരിക്കുന്നത്.









Discussion about this post