തീവ്രവാദ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തുവെന്ന് ആരോപിക്കപ്പെടുന്ന ഡോ. ഷഹീന്‍ഷാഹിദ് രാജ്യം വിടാന്‍ പദ്ധതി ഇട്ടിരുന്നതായി വിവരം. രാജ്യത്തെ ഞെട്ടിച്ച ഡൽഹി കാര്‍സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്കാണ് ഷഹീന്‍ ഷാഹിദ് നേതൃത്വം കൊടുത്തിരുന്നത്.
ദുബായിലേക്ക് കടക്കാനായിരുന്നു പദ്ധതി. രാജ്യം വിടാനുള്ള ശ്രമത്തിനായി പാസ്‌പോര്‍ട്ടിന്അപേക്ഷയും നല്‍കിയിരുന്നു. അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച തീവ്രവാദമൊഡ്യുളിന്റെ പ്രധാന നേതാവാണ് ഡോ. ഷഹീന്‍.
മൊഡ്യൂളില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ഷഹീന്‍ ഇടപെട്ട്പരിഹരിക്കുമായിരുന്നു. ഒക്ടോബര്‍ 30-ന് ഷഹീന്റെ സഹപ്രവര്‍ത്തകനായ ഡോ. മുസമ്മില്‍അഹമ്മദ് ഗനായി അറസ്റ്റിലായതോടെയാണ് ഷഹീന്റെ പങ്കാളിത്തം സംബന്ധിച്ച സൂചനകള്‍ ജമ്മുകശ്മീര്‍ പോലീസിന് ലഭിച്ചത്.
പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ജയ്ഷെ മുഹമ്മദിൻ്റെ വനിതാവിഭാഗം ‘ജമാഅത്ത് ഉൽമോമീനിൻ്റെ’ ചുമതലയുള്ളയാളാണ് ഡോ. ഷഹീൻ. ഇന്ത്യയിൽ സംഘടനയുടെ തലപ്പത്തുള്ള ഇവർവൈറ്റ് കോളർ ഭീകരവാദത്തിൻ്റെ പ്രധാന കണ്ണിയാണ്. ഇന്ത്യയിൽ തീവ്രവാദപ്രവർത്തനങ്ങൾക്കായിവനിതളെ റിക്രൂട്ട് ചെയ്ത് ഒരു ശൃംഖലയുണ്ടാക്കുക എന്നതാണ് ഷഹീൻ്റെ പ്രധാന ദൗത്യം. രാജ്യാതിർത്തിക്കപ്പുറത്തുള്ള ഹാൻഡിലർമാരുമായി ഇവർ നിരന്തര ബന്ധം പുലർത്തിയിരുന്നു. ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിൻ്റെ സഹോദരിയും പാകിസ്താനിലെ വനിതാവിഭാഗംമേധാവിയുമായ സാദിയാ അസറാണ് ഡോ. ഷഹീനെ നേരിട്ട് ചുമതല ഏല്പിച്ചത്.
ഡോ. ഷഹീൻ ഷാഹിദും അനുജൻ ഡോ. പർവേസ് ഷാഹിദ് അൻസാരിയും കഴിഞ്ഞരണ്ടുവർഷമായി രാജ്യത്തുടനീളം ഭീകരാക്രമണത്തിന് പദ്ധതികൾ തയ്യാറാക്കിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഷഹീൻ കാൻപുർ ജിഎസ്‌വിഎം മെഡിക്കൽ കോളേജിൽ ഫാർമക്കോളജി വിഭാഗംമേധാവിയായി ജോലിചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. 2012 സെപ്റ്റംബർ ഒന്നുമുതൽ 2013 ഡിസംബർ 13 വരെയാണ് അവർ ജോലി ചെയ്തത്. പിന്നീട് കനൗജ് മെഡിക്കൽ കോളേജിലേക്ക്മാറിയിരുന്നു.









Discussion about this post