പ്രായം മുന്നോട്ടുപോകുന്തോറും കൂടിവരുന്ന മുടികൊഴിച്ചിലിനെയും നരയെയും പിടിച്ചുകെട്ടി അമേരിക്കന്‍ സംരംഭകനും സോഫ്ട്വെയര്‍ മേഖലയില്‍ നിന്നുള്ള കോടീശ്വരനുമായ ബ്രയാന്‍ ജോണ്‍സണ്‍. ആന്റി ഏജിംഗ് രംഗത്ത് നിലവില്‍ പ്രശസ്തനാണ് ബ്രയാന്‍. പ്രായമാകുന്തോറും പുരുഷന്മാരില്‍ മുടി നഷ്ടമായി കഷണ്ടിയാവുകയും നരവരുകയും ചെയ്യുന്നതിനെ തടഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സ്വാഭാവിക മുടിയും നിറവും വീണ്ടെടുത്തുവെന്നാണ് ബ്രയാന്‍
എങ്ങനെ സ്വാഭാവിക മുടി വളര്‍ച്ച തിരികെ കൈവരിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. പോഷകാഹാരം, പ്രാദേശിക ഘടകങ്ങള്‍, വെളിച്ചം എന്നിവ ഉപയോഗിച്ചുള്ള ചികിത്സയാണ് ഇതിനായി അവലംബിച്ചത്. പാരമ്പര്യ ഘടകങ്ങള്‍ അനുസരിച്ച് താനിപ്പോള്‍ കഷണ്ടിയാകേണ്ടതാണെന്ന് 47കാരനായ ബ്രയാന്‍ പറയുന്നു. എന്നാലിപ്പോള്‍ തന്റെ തലമുഴുവന്‍ മുടിയുണ്ടെന്നും 70 ശതമാനം നരയും അപ്രത്യക്ഷമായെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ പോഷകാഹാരമാണ് പ്രധാനമായും മുടി വളര്‍ച്ചയ്ക്ക് സഹായിച്ചതെന്ന് ബ്രയാന്‍ വെളിപ്പെടുത്തി. തന്റെ ജനിതകത്തിന് അനുസൃതമായി കഫൈന്‍, മെലാറ്റോണിന്‍, വിറ്റാമിന്‍ ഡി3 എന്നിവ അടങ്ങിയ വ്യക്തിഗത പ്രാദേശിക ഫോര്‍മുലയും അദ്ദേഹം വികസിപ്പിച്ചു. പതിവായി റെഡ് ലൈറ്റ് തെറാപ്പിക്കും ഇദ്ദേഹം വിധേയനാകുമായിരുന്നു. ഇതിനായി പ്രത്യേകമായി നിര്‍മിച്ച തൊപ്പിയും അണിയാറുണ്ടായിരുന്നു.
ഓറല്‍ മൈനോക്സിഡില്‍ എന്ന പേരിലുള്ള പ്രാദേശിക ഗുളികയും പതിവായി കഴിക്കുമായിരുന്നു. എന്നാലിത് കുറഞ്ഞ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. അദ്ദേഹം പറഞ്ഞു.
Discussion about this post