ഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴങ്ങിയതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെ ജാമിയ മില്ലിയ സര്‍വകലാശാലയെ മിനി പാക്കിസ്ഥാന് എന്ന വിശേഷിപ്പിച്ച ലേഖനം ട്വീറ്റ് ചെയ്ത ബി.ജെ.പി നേതാവ് രാം മാധവ്. പാക്ക് വംശജനായ കാനഡക്കാരന് താരിക് ഫതഹിന് പ്രഭാഷണത്തിനുള്ള അനുമതി സര്‍വകലാശാലയില്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 2013 ഏപ്രിലില്‍ ഡെയ്ലി മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് രാം മാധവ് ട്വീറ്റ് ചെയ്തത്.
സര്‍വകലാശാലയിലെ ഹാളിന് പലസ്തീന് നേതാവ് യാസിര്‍ അറഫാത്തിന്റെ പേരിട്ടതിനെക്കുറിച്ച് താന്‍ സംസാരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും തന്നെക്കുറിച്ച് മനസ്സിലാക്കിയ മതമൗലികവാദികള്‍ പ്രഭാഷണം തടയുകയായിരുന്നുവെന്നും ഫത്തഹിന്റെ ലേഖനത്തില്‍ പറയുന്നു. തന്നെ പാക്കിസ്ഥാനില്‍ സംസാരിക്കാന്‍ അനുവദിക്കില്ല, ഡല്‍ഹിയിലെ ജാമിഅയിലും അതുപോലെ ഒരു ‘ചെറിയ പാക്കിസ്ഥാന്’ വളര്‍ന്നുവരുന്നത് സങ്കടകരമാണെന്ന് ഫത്തഹ് പറഞ്ഞതായും ലേഖനത്തിലുണ്ട്.
പാക്കിസ്ഥാനില്‍ അനഭിമതനായ താരിക് ഫതഹിന്റെ ലേഖനം ട്വീറ്റ് ചെയ്തതിനെതിരെ ജാമിയ മില്ലിയയിലെ ചില സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ തെളിവാണിതെന്ന് ജാമിയ ടീച്ചേഴ്സ് അസോസിയേഷന് സെക്രട്ടറി പ്രഫ. എം.എസ്. ഭട്ട് പ്രതികരിച്ചു.
അതേസമയം ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് തന്നെ ശരിയല്ലെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
Discussion about this post