ന്യൂഡൽഹി : ജർമ്മൻ ബിസിനസ് 2024-ന്റെ 18-ാമത് ഏഷ്യാ-പസഫിക് കോൺഫറൻസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വളർച്ചാ യാത്രയിൽ ആഗോള ബിസിനസുകൾക്ക് പങ്കാളിയാകാൻ പറ്റിയ സമയമാണിതെന്ന് മോദി പറഞ്ഞു. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ്് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾ സ് ഡൽഹിയിലെത്തിയത്.
വിദേശ നിക്ഷേപകർക്ക് ഇന്ത്യയുടെ വളർച്ചാ കഥയിൽ പങ്കാളികളാകാനും ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിലും ‘മേക്ക് ഫോർ ദ വേൾഡ്’ എന്ന പദ്ധതിയിലും ഭാഗമാകാനുള്ള ശരിയായ സമയമാണിത്. ഇന്ത്യയുടെ വളർച്ചയുടെ ജർമ്മനിയുടെ സാങ്കേതികവിദ്യ , നൂതനത്വവുമായും ഇന്ത്യ ഒന്നിക്കുമ്പോൾ അത് ലോകത്തിന്, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയ്ക്ക് ശോഭനമായ ഭാവി സൃഷ്ടിക്കുന്നു, പ്രധാനമന്ത്രി മോദി പറഞ്ഞു.
ബിസിനസ് അവസരങ്ങൾ മാത്രമല്ല നിങ്ങൾ ഇന്ത്യയിൽ നോക്കികാണേണ്ടത്. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം, പാചകരീതി, ഷോപ്പിംഗ് എന്നിവ അനുഭവിക്കാനും പ്രധാനമന്ത്രി മോദി പങ്കെടുത്തവരെ പ്രോത്സാഹിപ്പിച്ചു. ‘ബിസിനസിനപ്പുറം ഇന്ത്യയെ പര്യവേക്ഷണം ചെയ്യാൻ നിങ്ങൾ സമയമെടുത്തില്ലെങ്കിൽ, നിങ്ങൾക്ക് അവിശ്വസനീയമായ പലതും നഷ്ടമാകും എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യ-ജർമ്മനി ബന്ധത്തെ പ്രധാനമന്ത്രി മോദി പ്രശംസിക്കുകയും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനെ തന്റെ സുഹൃത്ത് എന്ന് വിളിക്കുകയും ചെയ്തു. ഇന്നത്തെ ദിവസം വളരെ പ്രത്യേകതയുള്ളതാണ്. എന്റെ സുഹൃത്ത് ഒലാഫ് ഷോൾസ് നാലാമത്തെ തവണയാണ് ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യ-ജർമ്മനി ബന്ധത്തിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 12 വർഷത്തിന് ശേഷം ഇന്ത്യ ജർമ്മൻ ബിസിനസ്സിന്റെ ഏഷ്യാ പസഫിക് കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നു. ഒരു വശത്ത്, സിഇഒ ഫോറം മീറ്റിംഗ് നടക്കുന്നു, മറുവശത്ത് നമ്മുടെ നാവിക സേന അഭ്യാസം നടത്തുന്നു… എല്ലാ തലത്തിലും ഇന്ത്യ-ജർമ്മനി ബന്ധം ശക്തമാവുകയാണ്, ഇത് ഇന്ത്യ-ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വർഷമാണ് എന്ന് മേദി പറഞ്ഞു.
ജർമ്മനിക്കും ഇന്ത്യയ്ക്കും നിർണായക സമയത്താണ് സമ്മേളനം എത്തുന്നത്. കഴിഞ്ഞ ആഴ്ച ജർമ്മനി അതിന്റെ ‘ഫോക്കസ് ഓൺ ഇന്ത്യ’ നയം അവതരിപ്പിച്ചു. അടുത്ത 25 വർഷത്തേക്ക് ഞങ്ങൾ ഒരു വികസിത ഭാരതം റോഡ്മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈ നിർണായക കാലയളവിൽ ജർമ്മനി അതിന്റെ ‘ഫോക്കസ് ഓൺ ഇന്ത്യ’ സംരംഭം ആരംഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട് എന്നും മോദി പറഞ്ഞു.
Discussion about this post