വേനൽകാലത്ത് എല്ലാവരുടെയും പ്രിയപ്പെട്ട ഫ്രൂട്ടാണ് തണ്ണിമത്തൻ. വെള്ളത്താൽ സമ്പന്നമായ തണ്ണിമത്തൻ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യവും തണ്ണിമത്തൻ പ്രധാനം ചെയ്യുന്നു. തണ്ണിമത്തങ്ങ കൊണ്ടുള്ള ഈ മൂന്ന് കിടിലൻ ഫേസ് മാസ്‌കുകൾ മതി മുഖം അമ്പിളിക്കലപോലെ മിനുങ്ങാൻ.
വരണ്ട ചർമ്മമുള്ള ആളുകൾ മുഖത്ത് തണ്ണിമത്തൻ – ചെറുനാരങ്ങ മാസ്‌ക് തേയ്ക്കുന്നത് വളരെ നല്ലതാണ്. തണ്ണിമത്തന്റെ ജ്യൂസ് എടുത്ത് അതിലേയ്ക്ക് അൽപ്പം തേനും നാരങ്ങ നീരും ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലും കൈകളിലും പുരട്ടാം. 15 മിനിറ്റ് വച്ച ശേഷം കഴുകി കളയുക. മൃദുവായ ചർമ്മം ലഭിക്കും.
വെയിലേറ്റുള്ള ചർമ്മത്തിന്റെ കരിവാളിപ്പ് മാറുന്നതിന് തണ്ണിമത്തൻ ജ്യൂസും തേനും കൊണ്ടുള്ള ഫേസ് മാസ്‌ക് പുരട്ടാം. തണ്ണിമത്തൻ ജ്യൂസും തുല്യഅളവിൽ തേനും ചേർത്ത് മിക്‌സ് ചെയ്യുക. ശേഷം ഇത് മുഖത്ത് പുരട്ടാം. 30 മിനിറ്റ് നേരം മുഖത്തുവച്ച ശേഷം കഴുകി കളയാം.
ചർമ്മത്തിന് തിളക്കം ലഭിക്കാൻ തണ്ണിമത്തനും തൈരും ചേർന്ന മിശ്രിതം തേയ്ക്കാം. തണ്ണിമത്തൻ നന്നായി ഉടച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് തൈര് ചേർക്കാം. നന്നായി മിക്‌സ് ചെയ്ത ശേഷം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
Discussion about this post