തിരുവനന്തപുരം : നോക്കുകൂലി വാങ്ങിയ ചുമട്ടു തൊഴിലാളികൾക്ക് എതിരെ നടപടി. 15,000 രൂപ നോക്കുകൂലി വാങ്ങിയതിന്റെ പേരിൽ 10 തൊഴിലാളികളെ സസ്പെൻഡ് ചെയ്തു. സ്റ്റാച്യു -കന്‍റോണ്‍മെന്‍റ് പരിധിയിലെ യൂണിയനിൽപ്പെട്ട 10 പേർക്കെതിരെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
മന്ത്രി വി ശിവൻകുട്ടിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തൊഴിലാളികൾ നോക്കുകൂലി വാങ്ങിയിരുന്നത്. സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയിൽ നിന്നും ഇറക്കാതെ കരാറുകാരൻനിന്നും 15,000 രൂപ നോക്കു കൂലി വാങ്ങി പോവുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കരാറുകാരൻ മന്ത്രി വി ശിവൻകുട്ടിയെ കണ്ട് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തിൽ നോക്കൂകൂലി വാങ്ങിയതായി വ്യക്തമാതോടെയാണ് മന്ത്രി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.
Discussion about this post