ന്യൂഡൽഹി : ഇന്ത്യയും ജർമനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യയും ജർമനിയും തമ്മിലുള്ള സൗഹൃദം എല്ലാ മേഖലയിലും കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 18 ാമത് ഏഷ്യ-പെസഫിക് കോൺഫറൻസ് ഓഫ് ജർമൻ ബിസിനസ് 2024 ൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ഇക്കാര്യങ്ങൾ പറഞ്ഞത് .
തൊഴിൽ വൈദഗ്ധ്യമുള്ള ഇന്ത്യക്കാർക്കനുവദിക്കുന്ന വിസകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ് ജർമനി. തൊഴിൽ മേഖലകളിലേക്ക് വരുന്നവർക്ക് ജർമനി പ്രതിവർഷം അനുവദിക്കുന്ന വിസകളുടെ എണ്ണം 20,000ത്തിൽനിന്ന് 90,000 മായി ഉയർത്താനാണ് ജർമനി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയും ജർമനിയും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിസ ക്വാട്ട ഉയർത്താനുള്ള ജർമ്മനിയുടെ തീരുമാനം.
നൂറുകണക്കിന് ജർമൻ കമ്പനികളാണ് ഇന്ത്യയിലുള്ളത്. ജർമനിയിൽ ഇന്ത്യൻ കമ്പനികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരികയാണ്. വിദേശ നിക്ഷേപകർക്ക് ഇന്ത്യയുടെ വളർച്ചാ കഥയിൽ പങ്കാളികളാകാനും ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിലും ‘മേക്ക് ഫോർ ദ വേൾഡ്’ എന്ന പദ്ധതിയിലും ഭാഗമാകാനുള്ള ശരിയായ സമയമാണിത്. ഇന്ത്യയുടെ വളർച്ചയുടെ ജർമ്മനിയുടെ സാങ്കേതികവിദ്യ , നൂതനത്വവുമായും ഇന്ത്യ ഒന്നിക്കുമ്പോൾ അത് ലോകത്തിന്, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയ്ക്ക് ശോഭനമായ ഭാവി സൃഷ്ടിക്കുന്നു, പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യ-ജർമ്മനി ബന്ധത്തെ പ്രധാനമന്ത്രി മോദി പ്രശംസിക്കുകയും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനെ തന്റെ സുഹൃത്ത് എന്ന് വിളിക്കുകയും ചെയ്തു. ഇന്നത്തെ ദിവസം വളരെ പ്രത്യേകതയുള്ളതാണ്. എന്റെ സുഹൃത്ത് ഒലാഫ് ഷോൾസ് നാലാമത്തെ തവണയാണ് ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യ-ജർമ്മനി ബന്ധത്തിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 12 വർഷത്തിന് ശേഷം ഇന്ത്യ ജർമ്മൻ ബിസിനസ്സിന്റെ ഏഷ്യാ പസഫിക് കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നു. ഒരു വശത്ത്, സിഇഒ ഫോറം മീറ്റിംഗ് നടക്കുന്നു, മറുവശത്ത് നമ്മുടെ നാവിക സേന അഭ്യാസം നടത്തുന്നു… എല്ലാ തലത്തിലും ഇന്ത്യ-ജർമ്മനി ബന്ധം ശക്തമാവുകയാണ് എന്ന് മോദി പറഞ്ഞു.
Discussion about this post