മുംബൈ: മുംബൈ: ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന നാല് മത്സര ടി20 പരമ്പരയ്ക്കുള്ള ടീമിനെ സൂര്യകുമാർ യാദവ് നയിക്കും മലയാളി താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി 20 ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജു ഇടംപിടിച്ചിട്ടുള്ളത് . ജിതേഷ് ശര്‍മയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍.
അഭിഷേക് ശര്‍മ, റിങ്കു സിങ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ആക്ഷര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വിജയകുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍ എന്നിവരാണ് ടീമില് ഇടം പിടിച്ച മറ്റു താരങ്ങള്‍.
നവംബര്‍ എട്ടുമുതല്‍ തുടങ്ങുന്ന ചതുർ മത്സര പരമ്പര 15 വരെയാണുള്ളത്. നേരത്തെ ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിൽ സാംസൺ സെഞ്ച്വറി നേടിയിരുന്നു. വളരെ ചുരുങ്ങിയ പന്തുകളിൽ നേടിയ ഈ തീപ്പൊരി സെഞ്ച്വറി ആണ് സഞ്ജു സാംസണിന് വീണ്ടും ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്.
Discussion about this post