ലണ്ടൻ: കൗമാരക്കാരായ പെൺകുട്ടികളെ ലക്ഷ്യമിട്ട് ഓൺലൈൻ ബ്ലാക്ക്‌മെയിലിംഗ് നടത്തുകയും, ഒരു 12 വയസ്സുള്ള യുഎസ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത “കാറ്റ്ഫിഷ്” കുറ്റവാളിക്ക് ജീവപര്യന്തം തടവ്. ഏറ്റവും കുറഞ്ഞത് 20 വർഷമെങ്കിലും ഇയാൾ ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.
മറ്റുള്ളവരെ കബളിപ്പിക്കുന്നതിനോ വഞ്ചിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഒരു വ്യാജ ഓൺലൈൻ ഐഡൻ്റിറ്റി സൃഷ്ടിക്കുന്ന പ്രവർത്തനമാണ് ക്യാറ്റ്ഫിഷിംഗ്
യുഎസിലെ വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള പന്ത്രണ്ടുകാരിയായ സിമറോൺ തോമസ് ആണ് ആത്മഹത്യ ചെയ്തത്. തൻ്റെ ഇളയ സഹോദരിയെ ലൈംഗിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണമെന്ന മക്കാർട്ട്‌നിയുടെ ആവശ്യം കേട്ടപ്പോഴാണ് ഇനി ജീവിച്ചിരിക്കാൻ കഴിയില്ല എന്ന് ആ 12 വയസ്സ് കാരി തീരുമാനമെടുത്തത്. 2018 മെയ് മാസത്തിലാണ് സിമറോൺ തോമസ് ആത്മഹത്യ ചെയ്തത്. പതിനെട്ട് മാസങ്ങൾക്ക് ശേഷം അവളുടെ പിതാവ് ബെൻ തോമസും ആത്മഹത്യ ചെയ്തു.
26 കാരനായ അലക്‌സാണ്ടർ മക്കാർട്ട്‌നി, കൗമാരക്കാരിയായ ഒരു പെൺകുട്ടി എന്ന വ്യാജേനയാണ് സമൂഹ മാദ്ധ്യമത്തിൽ യുവതികളുമായി എടുത്തിരുന്നത്. കൂടുതൽ എടുത്തതിന് ശേഷം നഗ്ന ചിത്രങ്ങൾ അയക്കാൻ അയയ്‌ക്കാൻ അവരെ നിർബന്ധിക്കുകയും പിന്നീട് അവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ആണ് ഇയാൾ ചെയ്തുകൊണ്ടിരുന്നത്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഇയാൾ തന്റെ സാങ്കേതിക പരിജ്ഞാനം ഉപയോഗിച്ചാണ് ഈ കുറ്റങ്ങൾ നടത്തിയിരുന്നത്.
പല കേസുകളിലും ചിത്രങ്ങൾ മറ്റ് പീഡോഫിലുകളുമായി പങ്കിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഇത് കൂടാതെ കുടുംബത്തിലെ വളർത്തുമൃഗങ്ങളെയും വസ്തുക്കളെയും ലൈംഗിക വൈകൃതങ്ങൾക്ക് ഉൾപ്പെടുത്താൻ ഇയാൾ ഇരകളെ നിർബന്ധിക്കുകയുംചെയ്യാറുണ്ടായിരുന്നു.
സ്വന്തം ലൈംഗികതയിലും ശരീര രൂപത്തിലും സംശയം ഉന്നയിക്കുന്ന പെൺകുട്ടികളെ ഇയാൾ സമീപിക്കുകയും പിന്നീട് ഫോട്ടോ അയയ്ക്കാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യാറ്. തുടർന്ന് അദ്ദേഹം തൻ്റെ ഫോണിൻ്റെ കുറിപ്പുകൾ വിഭാഗത്തിലേക്ക് പോകും, അവിടെ മുൻകൂട്ടി തയ്യാറാക്കിയ ഒരു പ്രസ്താവന ഇയാൾ ഇരകൾക്ക് അയച്ചു കൊടുക്കും.
“ഇത് ഒരു ഫേക്ക് പ്രൊഫൈൽ ആണ്. നിങ്ങളുടെ മുഖചിത്രവും നഗ്നചിത്രങ്ങളും എൻ്റെ പക്കലുണ്ട്. നിങ്ങൾ ഇന്ന് രാത്രി ഞാൻ പറയുന്നത് പോലെ ചെയ്യണം, എന്നാൽ നിങ്ങളെ ഞാൻ വെറുതെ വിടും . നിങ്ങൾ അവ ചെയ്യുന്നില്ലെങ്കിൽ എല്ലാവർക്കും കാണുന്നതിനായി എല്ലാം ഓൺലൈനിൽ അപ്‌ലോഡ് ചെയ്യും. ”
പല കൗമാരക്കാരായ പെൺകുട്ടികളും ഇയാളോട് ഒരല്പം ദയക്ക് കരഞ്ഞ് അപേക്ഷിക്കുന്ന പല മെസ്സേജുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്റെ അമ്മക്ക് കാൻസറാണ്, ഇനിയും നിർബന്ധിച്ചാൽ ഞാൻ ആത്മഹത്യാ ചെയ്യും എന്ന പറയുമ്പോൾ പോലും ഇയാൾക്ക് ഒരിറ്റ് മനസ്സലിവുണ്ടായിരുന്നില്ല. എനിക്ക് ഇതൊന്നും വിഷയമല്ല, എന്നായിരുന്നു അയാളുടെ സ്ഥിരം മറുപടി.
70 കുട്ടികൾ ഉൾപ്പെട്ട 185 കുറ്റങ്ങൾ ഇയാൾ സമ്മതിച്ചിട്ടുണ്ട് , എന്നാൽ യഥാർത്ഥ ഇരകളുടെ എണ്ണം വളരെ കൂടുതലാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകമെമ്പാടുമായി മുപ്പതോളം രാജ്യങ്ങളിലെ കുട്ടികളെ ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ട് എന്നാണ് കണക്ക്.
മക്കാർട്ട്നി ഒരു “വെറുപ്പുളവാക്കുന്ന ബാലപീഡകൻ ” ആണെന്നും അയാളുടെ കുറ്റകൃത്യങ്ങൾ “വ്യാവസായിക തലത്തിൽ” ആണെന്നുമാണ് , വടക്കൻ അയർലണ്ടിലെ പോലീസ് സർവീസിലെ ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് എമോൺ കോറിഗൻ വ്യക്തമാക്കിയത്.
Discussion about this post