സോഫയില്‍ വെച്ചിരിക്കുന്ന തലയണയുടെ കവറിനുള്ളില്‍ ഒരു മൂര്‍ഖന്‍ പാമ്പ് കയറിപ്പറ്റിയാലോ. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ വീഡിയോയിലൂടെ കാണാന്‍ കഴിയുന്നത്.
വീട്ടിലെ സോഫയ്ക്ക് മുകളില്‍ വെക്കുന്ന തലയണ കവറിനുള്ളില്‍ പാമ്പിനെ കണ്ട വീട്ടുകാര്‍ ഉടനെ പാമ്പുപിടിത്തക്കാരനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് പാമ്പു പിടിത്തക്കാരനെത്തി കവര്‍ തുറക്കുന്നു. ആദ്യം ചെറിയൊരനക്കം മാത്രമേയുള്ളൂവെങ്കിലും പിന്നീട് കവര്‍ നന്നായി മാറ്റുമ്പോള്‍ മൂര്‍ഖര്‍ തല പുറത്തേയ്ക്കിടുന്നത് കാണാം.
പാമ്പു പിടിത്തക്കാരന്‍ ഇരുമ്പു വടി ഉപയോഗിച്ച് കവര്‍ മാറ്റുമ്പോള്‍ പത്തി വിടര്‍ത്തി ചീറ്റുന്നതാണ് വീഡിയോയിലുള്ളത്. അവസാനം പാമ്പിനെ പിടികൂടിയോ എന്നുള്ളത് വിഡിയോയില്‍ നിന്ന് വ്യക്തമല്ല. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വിഡിയോ 16 മില്യണ്‍ ആളുകളാണ് ഇതുവരെ കണ്ടത്.
എന്നാല്‍ എവിടെയാണ് സംഭവം നടക്കുന്നതെന്നും വ്യക്തമല്ല. അഭിഷേക് സന്ധു എന്നയാളുടെ ഇന്‍സ്റ്റഗ്രാമിലാണ് വിഡിയോ ഷെയര്‍ ചെയ്തത്. അറിയാതെ ആ സോഫയില്‍ ഇരുന്നിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്ന് ചിലര്‍ വിഡിയോയുടെ താഴെ കമന്റ് ചെയ്തു. എന്തായാലും ഇത്തരം തലയിണക്കവറുകളൊക്കെ നിരന്തരം ശ്രദ്ധിക്കണമെന്നും പരിശോധിക്കണമെന്നുമാണ് കമന്റുകളില്‍ നിറയുന്നത്.
View this post on Instagram
Discussion about this post