ബംഗളൂരു: പ്രണയബന്ധം തകർന്നുകഴിഞ്ഞാൽ, തന്റെ മുൻ കാമുകനെയും കാമുകിയെയും നിരന്തരം ശല്യം ചെയ്യുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. പ്രണയപ്പകയിൽ കൊലപാതകവും ആസിഡ് ആക്രമണങ്ങളുമെല്ലാം നടക്കുന്ന കാലത്താണ് നമ്മളെല്ലാം ജീവിക്കുന്നത്. മുൻ കാമുകനും കാമുകിയുമൊക്കെ എവിടെ ജീവിക്കുന്നുവെന്ന് അറിയാൻ നോക്കി നടക്കുന്ന ആളുകളും ഉണ്ട്. എന്നാൽ, ഇതിൽ നിന്നും വ്യത്യാ്‌സതമായി താനുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചുപോയ കാമുകിക്ക് വേറിട്ട രീതിയിൽ പണി കൊടുത്തിരിക്കുകയാണ് ഒരു യുവാവ്.
ബംഗളൂരു സ്വദേശിനിയായ രുപാൽ മധുപാൽ എന്ന യുവതിയാണ് തന്റെ സുഹൃത്തിന് മുൻ കാമുകനിൽ നിന്നുമുണ്ടായ അനുഭവം പങ്കുവച്ചിരിക്കുന്നത്. സുഹൃത്തിന്റെ മുൻ കാമുകൻ ഒരു ഫുഡ് ഡെലിവറി ഏജന്റ് ആയിരുന്നു. അതുകൊണ്ട് തന്നെ ഫുഡ് ഡെലിവറി ആപ്പിലൂടെ തന്നെയാണ് ഇയാൾ പെൺകുട്ടിയോട് പക വീട്ടിയത്. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയാണ് ഇയാൾ പക വീട്ടാൻ തിരഞ്ഞെടുത്തത്. പ്രണയം ഉപേക്ഷിച്ചതിന് ശേഷം ഇയാൾ സ്വിഗ്ഗി ആപ്പിലൂടെ യുവതിയെ നിരന്തരം പിന്തുടരുകയായിരുന്നു.
പ്രണയത്തിൽ നിന്നും പിൻമാറിയതിന് ശേഷം, യുവതി എന്ത് ചെയ്താലും എവിടെ പോയാലും ഇയാൾക്ക് അറിയാൻ കഴിയുമായിരുന്നു. ആദ്യമൊക്കെ ആപ്പിലൂടെ സന്ദേശങ്ങൾ വരുന്നത് കാര്യമാക്കിയിരുന്നില്ല. എന്നാൽ, പിന്നീട് യുവതി എവിടെ പോയാലും എന്ത് ചെയ്താലും ഫോണിലെ ആപ്പിലൂടെ സന്ദേശം വന്നു തുടങ്ങി. ചോക്ലേറ്റ് ഓർഡർ ചെയ്തിട്ടുണ്ടോ… പീരീഡ്‌സ് ആണോ, നീ ചെന്നെയിൽ എന്ത് ചെയ്യുകയാണ്?, രാത്രി രണ്ട് മണിക്ക് എന്താ നിനക്ക് വീട്ടിലേക്ക് ഫുഡ് ഓർഡർ ചെയ്താൽ എന്നിങ്ങനെ ചോദിച്ചുകൊണ്ടുള്ളതാണ് സന്ദേശങ്ങൾ.
പരിഭ്രാന്തിയിലായ യുവതി സുഹൃത്തുക്കളോട് കാര്യം പറഞ്ഞു. ഇതോടെ യുവതിയുടെ സുഹൃത്തായ രുപാൽ പോസ്റ്റ് ഇടുകയായിരുന്നു. സൈബർ ആക്രമണങ്ങളിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും യുവതി പറയുന്നു.
Discussion about this post