തൃശൂർ: കടപ്പുറത്ത് ചാളച്ചാകര. അകലാട് ത്വാഹാ പള്ളി ബീച്ചിലാണ് ചാളച്ചാകര. രാവിലെ പത്ത് മണിയോടെയായിരുന്നു ചാളക്കൂട്ടം കരക്കെത്തിയത്. ചാള കരയിലേക്ക് പാഞ്ഞ് കയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
വിവരമറിഞ്ഞതോടെ നിരവധിപ്പേരാണ് ബീച്ചിലേക്ക് എത്തുന്നത്. ഞമ്മളെ കടപ്പുറത്ത് ചാളച്ചാകര എന്ന് ഉച്ചത്തിൽ വിളിച്ച് മീൻ വാരിക്കൂട്ടാൻ ശ്രമിക്കുന്ന നാട്ടുകാരുടെ വീഡിയോയാണ് വൈറലായത്. ആളുകൾ കൂട്ടമായി എത്തി ചാളകളെ വാരിക്കൂട്ടി കൊണ്ടുപോവുകയാണ്.
അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വ്യത്യാസമാണ് ഇത്തരത്തിൽ വലിയ രീതിയിൽ മത്സ്യങ്ങളെ തീരത്തേക്ക് കൂട്ടമായി എത്താൻ പ്രേരിപ്പിക്കുന്നത്. പെട്ടന്ന് സമുദ്ര ജലത്തിൽ ഉണ്ടാകുന്ന ഓക്‌സിജൻ വ്യതിയാനമാണ് മത്സ്യങ്ങളെ ഇത്തരത്തിൽ കരയിലേക്ക് എത്താൻ പ്രേരിപ്പിക്കുന്നുവെന്നാണ് ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വശമായി പറയുന്നത്.
Discussion about this post