കൊച്ചി: 1994 ൽ പുത്രൻ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് വന്ന താരമാണ് ബിജുമേനോൻ. മലയാളസിനിമയിൽ അദ്ദേഹത്തിന്റേത് ഇത് മുപ്പതാം വർഷമാണ്. സൂപ്പർസ്റ്റാർ മെഗാസ്റ്റാർ എന്നീ വിശേഷണങ്ങൾ ഇല്ലാതെ തന്നെ അദ്ദേഹം മലയാളികളുടെ മനസിൽ താരമായി കഴിഞ്ഞു. നടി സംയുക്തവർമ്മയെ ആണ് അദ്ദേഹം വിവാഹം കഴിച്ചത്. വിവാദങ്ങളിലൊന്നും തലവയ്ക്കാത്ത താരമാണ് അദ്ദേഹം. എന്നാൽ ബിജു മേനോനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ് പറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തൽ.
നടൻ ബിജു മേനോൻ ഒരു കെണിയിൽ പോയി പെട്ട കഥയുണ്ടെന്ന് പറഞ്ഞാണ് ആലപ്പി അഷ്റഫ് സംസാരിച്ച് തുടങ്ങിയത്. ബിജു മേനോൻ ആള് ഒരു ശുദ്ധനാണ്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ആളാണ്. അയാളുടെ ജോലിയും കുടുംബവും ഒക്കെ നോക്കി നന്നായി ജീവിക്കുന്ന വ്യക്തി. അന്നും ഇന്നും അങ്ങനെയാണ്. പക്ഷേ അയാൾ ഒരു കെണിയിൽ പെട്ടപ്പോൾ രക്ഷകനായി എത്തിയത് നിർമാതാവ് ജി സുരേഷ് കുമാർ ആയിരുന്നു.അദ്ദേഹത്തിന്റെ വിവാഹം അപ്പോൾ കഴിഞ്ഞിട്ടില്ല.സുമുഖനായ ചെറുപ്പക്കാരൻ, നല്ല അഭിനയം, ആളുകൾക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ആവശ്യമില്ലാത്ത ഒരു കാര്യത്തിലും ഇടപെടാറുമില്ല. അയാളുടെ കാര്യം നോക്കി ജീവിക്കുന്നു.
അദ്ദേഹം തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു. അന്ന് ആ പരിപാടിയിൽ ഒരു വനിത എംഎൽഎ കൂടി ഉണ്ടായിരുന്നു. ആ യോഗം കഴിഞ്ഞപ്പോൾ അവർ വളരെ താത്പര്യത്തോടെ ബിജു മേനോനെ പരിചയപ്പെട്ട് അദ്ദേഹത്തിന്റെ നമ്പർ വാങ്ങി. ഇടയ്ക്ക് വിളിക്കാം എന്ന് പറഞ്ഞു. പിറ്റേദിവസം അവർ നടനെ വിളിച്ചു സംസാരിച്ചു. ഈ വിളി തുടർന്നു. ഈ വിളി പിന്നീട് രാത്രി സമത്തേക്ക് മാറി. വിളിച്ച് കുറെ നേരം സംസാരിക്കും.
ഇവർ അപ്പോൾ ഭരണത്തിലിരിക്കുന്ന ശക്തയായ എംഎൽഎയാണ്. അതുകൊണ്ട് തന്നെ ഇവർ രാത്രിയൊക്കെ വിളിക്കുമ്പോൾ ഭയം ഉണ്ടെങ്കിും അവരുടെ അധികാരം ഓർത്ത് വലിയ അനിഷ്ടം പ്രകടിപ്പിച്ചില്ല.അങ്ങനെ കുറച്ചു നാളിന് ശേഷം നടനോട് ഷർട്ടിന്റെ സൈസ് എത്രയാണെന്ന് ചോദിച്ച അവർ കുറെ ഷർട്ടുകൾ ബിജുവിന് അയച്ചു കൊടുത്തു. ശരിക്കും അവർക്ക് ബിജു മേനോനോട് മുടിഞ്ഞ പ്രണയമായി. അദ്ദേഹം ഇല്ലാതെ നിൽക്കാൻ പറ്റാത്ത അവസ്ഥമായി അവർക്ക്.
ആ സമയത്താണ് ബിജു മേനോൻ സിലോണിൽ ഒരു ക്രിക്കറ്റ് കളി കാണാൻ പോകുന്നത്. സുരേഷ് കുമാറൊക്കെ ഉണ്ടായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ബിജു മേനോൻ എംഎൽഎയോട് തന്റെ യാത്രയെ കുറിച്ച് അറിയിച്ചു.പോയി കഴിഞ്ഞാൽ 9 ദിവസം കഴിഞ്ഞാലേ തിരികെ വരികയുള്ളൂ.പക്ഷേ അവർ പോവണ്ട എന്ന് തന്നെ പറഞ്ഞു. ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തതാണ് എന്തായാലും പോകുമെന്ന് ബിജു പറഞ്ഞെങ്കിലും അവരത് സമ്മതിച്ചില്ല. ഇത്രയും ദിവസം സംസാരിക്കാതെ ഇരിക്കാൻ പറ്റില്ലെന്നായി. ഒടുവിൽ അവരുടെ വാക്ക് കേൾക്കാതെ നടൻ പോയി.എന്നാൽ കോൺഗ്രസിലെ ഒരു മുതിർന്ന നേതാവിന്റെ പേര് പറഞ്ഞിട്ട് ഞാൻ അയാളെ പോലും വരച്ച വരയിൽ നിർത്തിയിട്ടുള്ള ആളാണെന്നും പിന്നെയാണോ നിങ്ങൾ എന്നൊക്കെ പറഞ്ഞു.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സുരേഷ് കുമാർ എന്നെ വിളിച്ചു. ചെറിയ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് സുരേഷ് ഈ സംഭവം മുഴുവൻ എന്നോട് പറഞ്ഞു. ചില പോലീസുകാർ തന്നെ അറിയിച്ചു ബിജു മോനോനെ താമസിയാതെ ഒരു കേസിൽ കുടുക്കും എന്നാണ് പറഞ്ഞത്. ആ സമയത്ത് ചേർത്തലയിൽ കാറിൽ ഒരു പെൺകുട്ടി മരിച്ചതായി കണ്ടെത്തിയിരുന്നു. പിന്നിൽ ചില നടൻമാർ എന്ന് വാർത്തയുണ്ടായിരുന്നു. ഈ സംഭവത്തിൽ നടനെ കുടുക്കാനാണോ എന്ന സംശയം ഞാൻ പ്രകടിപ്പിച്ചപ്പോൾ അത് തന്നെയാകാൻ സാധ്യത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇത് കേട്ടതോടെ ബിജു ആകെ പേടിയിലായി. ഒടുവിൽ നാട്ടിൽ വന്നതിനുശേഷം കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ പോയി കാണുകയും അവർ ആ എംഎൽഎയെ വിളിച്ചു സംസാരിക്കുകയും ചെയ്തു. അതോടെയാണ് ബിജു മേനോന്റെ ആ പ്രശ്നം ഒഴിവായതെന്നെന്ന് ആലപ്പി അഷ്റഫ് പറയുന്നു
Discussion about this post