പ്രണയത്തിനും വിവാഹത്തിനും വ്യത്യസ്തമായ മാനങ്ങൾ സൃഷ്ടിച്ചു കൊണ്ട് കടന്നുപോകുന്ന തലമുറയാണ് വളർന്നു വരുന്നത്. സിറ്റുവേഷൻഷിപ്പ്, ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്‌സ് എന്നിങ്ങനെ നീളുന്ന വ്യത്യസ്തതര ബന്ധങ്ങൾ. ഇതിനിടയിലേക്ക് കൂട്ടിച്ചേർക്കാവുന്ന ഇതിനോടകം പ്രചരിച്ചതാണ് ഫ്രണ്ടഷിപ്പ് മാര്യേജ്.
കുറെ വർഷം സുഹൃത്തായി ഇരുന്ന് ഒടുവിൽ പ്രണയം ആവുന്നത് എല്ലാം നമ്മൾ കുറെ കണ്ടിട്ടുള്ളതാണ്. സൗഹൃദമാണ് പ്രണയത്തിന്റെ അടിത്തറ എന്നാണല്ലോ പറയുന്നത്. എന്നാൽ ചിലവർക്ക് ദൃഢ സൗഹൃദമായിരിക്കും. എന്നാൽ ദാമ്പത്യജീവിതത്തോട് താൽപര്യമുണ്ടാവണം എന്നില്ല. എന്നാലും പിരിയാൻ പറ്റാത്ത അവസ്ഥയായിരിക്കും. അവർ സൗഹൃദത്തെ വിവാഹത്തിലേക്ക് എത്തിക്കുന്നു. ഇതിനെയാണ് സൗഹൃദ വിവാഹം (ഫ്രണ്ടഷിപ്പ് മാര്യേജ് ) എന്ന് പറയുന്നത്. ലൈംഗികതയും പ്രണയവുമില്ലാത്ത രണ്ടുപേർ ഒന്നിക്കുന്നതാണ് ഫ്രണ്ട്ഷിപ്പ് മാര്യേജ്.
തന്റേതു പോലുള്ള ഇഷ്ടങ്ങളും താത്പര്യങ്ങളുമുള്ള ഒരാളെ വിവാഹം കഴിക്കുന്നതാണ് ഫ്രണ്ട്ഷിപ്പ് മാര്യേജ്.പ്രണയിക്കുന്നവരും ഇതുതന്നെയല്ലെ ചെയ്യുന്നതെന്ന ചോദ്യം ഉന്നയിച്ചേക്കാം. എന്നാൽ സൗഹൃദ വിവാഹത്തിൽ പ്രണയമോ ലൈംഗികതയോ ഉണ്ടാവില്ല. വിവാഹ ബന്ധത്തിൽ തുടരുമ്പോൾ തന്നെ വേറൊരു പ്രണയം ഉണ്ടാകുന്നത് തെറ്റാകുന്നുമില്ല. കുഞ്ഞ് വേണമെന്ന ആഗ്രഹം ഉണ്ടാകുമ്പോൾ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ പോലുള്ള മാർഗങ്ങളെയും ഈ ബന്ധത്തിലുള്ളവർക്ക് കൂട്ടുപിടിക്കാം. ഇതാണ് ഫ്രണ്ട്ഷിപ്പ് മാര്യേജ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ ഒരു രീതിയാണ് ജപ്പാനിലും കണ്ടുവരുന്നത്. ഇത് കൊണ്ട് തന്നെ ജപ്പാനിൽ വിവാഹ നിരക്ക് കുറവാണ്. ഇത്തരം ഫ്രണ്ട്ഷിപ്പ് മാര്യേജുകൾ നടത്തുന്ന ഏജൻസികളും ജപ്പാനിലുണ്ട്. സാമ്പത്തികവും വിദ്യാഭ്യാസവുമുള്ള മുപ്പത്തിരണ്ടര വയസ് വരെ വരുന്നവരാണ് കൂടുതലായി ഫ്രണ്ട്ഷിപ്പ് മാര്യേജുകൾ തിരഞ്ഞെടുക്കുന്നതെന്നാണ് വിവരം
കുടുംബമൂല്യങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകുന്നവരാണ് ഇന്ത്യക്കാർ. ജാപ്പൻ ജനതയെ പോലെ ഇന്ത്യയിൽ നിരവധി ആളുകൾ ഇപ്പോൾ കുട്ടികളെ ആഗ്രഹിക്കുന്നില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ വിവാഹത്തിൽ ലഭിക്കുന്ന സമാധാനവും മനസിക ഉല്ലാസവും ഇന്ത്യയിലെ ജനങ്ങളെയും ഫ്രണ്ട്ഷിപ്പ് മാര്യേജ് പിന്തുടരാൻ പ്രേരിപ്പിക്കുന്നു.









Discussion about this post