പെൻസിൽവാനിയ: ഭാരതീയരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ഇന്ത്യയിൽ വലിയ ആഘോഷത്തോടുകൂടിയാണ് ദീപാവലി കൊണ്ടാടുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് ഇന്ത്യക്കാർ വലിയ തോതിൽ താമസിക്കുന്ന എല്ലാ സ്ഥലങ്ങളിലും ദീപാവലി ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാൽ ദീപാവലി ആഘോഷിക്കുന്നതിൽ വേറെ ഒരു പാടി കൂടി കടന്നിരിക്കുകയാണ് അമേരിക്കൻ സംസ്ഥാനമായ പെൻസിൽവാനിയ. അമേരിക്കയിൽ ദീപാവലി അവധി പ്രഖ്യാപിക്കുന്ന ആദ്യ യുഎസ് സംസ്ഥാനമായി മാറിയിരിക്കുകയാണ് പെൻസിൽവാനിയ.
അടുത്തിടെ, ഗവർണർ ജോഷ് ഷാപ്പിറോ ഒപ്പിട്ട ഉഭയകക്ഷി നിയമത്തെത്തുടർന്നാണ് യുഎസ് സംസ്ഥാനമായ പെൻസിൽവാനിയ ഔദ്യോഗികമായി തന്നെ ദീപാവലി ഒരു അംഗീകൃത സംസ്ഥാന അവധിയായി പ്രഖ്യാപിച്ചത്.
ഉടനടി പ്രാബല്യത്തിൽ വരുന്ന നിയമം, ഹിന്ദു കലണ്ടറിൽ കാർത്തികത്തിൻ്റെ 15-ാം ദിവസമാണ് വരുന്നത് . ഒക്ടോബർ 31 മുതൽ നവംബർ 1 വരെയുള്ള ഇനി വരാനിരിക്കുന്ന ദീപാവലി ആഘോഷം ഈ പുതിയ നിയമത്തിന് കീഴിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആദ്യത്തെ ആചരണമായിരിക്കും.
Discussion about this post