തിരുവനന്തപുരം: സൈബർ തട്ടിപ്പിന് ഇരയായി വനിതാ ഡോക്ടർ. 87 ലക്ഷം രൂപ ഓൺലൈന് സംഘം തട്ടിയെടുത്തു. തിരുവനന്തപുരത്താണ് സംഭവം. ഒരു മാസം കൊണ്ടാണ് 87 ലക്ഷം രൂപ ഓൺലൈൻ സംഘം തട്ടിയെടുത്തത് . ഓൺലൈനിലൂടെ ഓഹരി ഇടപാട് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്ുവതിയിൽ നിന്ന് പണം തട്ടിയത്.
കഴിഞ്ഞ മാസം ആദ്യം വാട്ട്‌സ് ആപ്പില് ഓൺലൈനിൽ ഓഹരി ഇടപാടിലൂടെ വന് തുക ലാഭം കൊയ്യാമെന്ന് കാട്ടി സന്ദേശം എത്തുകയായിരുന്നു. ഇതിനായി ZERODHA എന്ന മൊബൈല് ആപ്പ്‌ലിക്കേഷന് ഡൗൺലോഡ് ചെയ്യാന് ആവശ്യപ്പെട്ടു. ആപ്പ് ഇൻസ്റ്റാൾ ചെയത ശേഷം ആദ്യം 5 ലക്ഷം രൂപ അടച്ചു. പ്രമുഖ കമ്പനികളുടെ ഓഹരികൾ നൽകുമന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇവരുമായി യുവതി നേരിട്ട് സംസാരിക്കാതെയാണ് ഇത്ര ഇടപാടുകൾ നടത്തിയത്.
അഞ്ച് ലക്ഷം അടച്ചെങ്കിലും താമസിയാതെ ഡോക്ടറുടെ അക്കൗണ്ടിലേക്ക് ലാഭവിഹിതമായി ഒരു ലക്ഷം രൂപ എത്തി. ഇതോടെ സംഘത്തെ വിശ്വസിച്ച ഡോക്ടർക്ക് മുന്നിൽ കൂടുതൽ വാഗ്ദാനങ്ങളും എത്തി. കൂടുതൽ ഓഹരികൾ വാഗ്ദാനം ചെയ്ത് പല തവണകളായി ഡോക്ടറിൽ നിന്ന് തട്ടിപ്പ് സംഘം 87 ലക്ഷം രൂപ വാങ്ങി. വാലറ്റിൽ അതനുസരിച്ച് ലാഭവിഹിതം കാണിക്കുകയും ചെയ്തു. എന്നാൽ പണം പിൻവലിക്കാനായില്ല. പണം ചോദിക്കുമ്പോൾ ഇൻഷുറൻസ് ഇനത്തിലും മറ്റുമായി പണം അടച്ചാലെ തുക പിൻവലിക്കാനാകൂ എന്നായിരുന്നു മറുപടി.
രണ്ട് മൂന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായപ്പോഴാണ് തട്ടിപ്പിന് ഇരയായി എന്ന് മനസ്സിലാവുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസിൽ ഡോക്ടർ പരാതി നൽകിയത്. ഡോക്ടറുടെ പരാതിയില് സൈബര് പോലീസ് അന്വേഷണം തുടങ്ങി. ഇന്ത്യയിലും വിദേശത്ത് നിന്നും സംഘം ഓരോ അക്കൌണ്ടുകളിൽ നിന്നും പണം പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു.
Discussion about this post