ന്യൂഡൽഹി; കായിക അവാർഡുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. മലയാളി നീന്തൽ താരം സജൻ പ്രകാശ് ഉൾപ്പെടെ 32 പേർ അർജുന അവാർഡിന് അർഹരായി.മലയാളി ബാഡ്മിന്റൺ പരിശീലകൻ എസ്. മുരളീധരന് ദ്രോണാചാര്യ പുരസ്‌കാരം സമ്മാനിക്കും.ഷൂട്ടിങ് താരം മനു ഭാകർ, ചെസ് താരം ഡി. ഗുകേഷ്, ഹോക്കി താരം ഹർമൻപ്രീത് സിങ്, പാരാലിംപിക്‌സ് താരം പ്രവീൺ കുമാർ എന്നിവർക്ക് ഖേൽരത്‌ന പുരസ്‌കാരം നൽകുമെന്നും കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചു. ജനുവരി 17ന് രാഷ്ട്രപതി ഭവനിൽവച്ചു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ലഭിച്ച പേരുകൾ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷമാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് കേന്ദ്ര കായിക മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഖേൽ രത്‌ന
ഗുകേഷ് ഡി – ചെസ്സ്
ഹർമൻപ്രീത് സിംഗ് – ഹോക്കി
പ്രവീൺ കുമാർ – പാരാ അത്ലറ്റിക്‌സ്
മനു ഭേക്കർ – ഷൂട്ടിംഗ്
അർജുന അവാർഡ് അർഹർ
അത്‌ലറ്റിക്‌സ്
ജ്യോതി യർരാജി
അന്നു റാണി
ബോക്‌സിംഗ്
നിതു
സാവീതി
ചെസ്സ്
വന്തിക അഗർവാൾ
ഹോക്കി
സലിമ ടെറ്റെ
അഭിഷേക്
സഞ്ജയ്
ജർമൻപ്രീത് സിംഗ്
സുഖ്ജീത് സിംഗ്
പാരാ അമ്പെയ്ത്ത്
രാകേഷ് കുമാർ
പാരാ അത്‌ലറ്റിക്‌സ്
പ്രീതി പാൽ
ജീവൻജി ദീപ്തി
അജീത് സിംഗ്
സച്ചിൻ സർജെറാവു ഖിലാരി
ധരംബീർ
പ്രണവ് ശൂർമ
എച്ച് ഹോകാതോ സെമ
സിമ്രാൻ
നവദീപ്
പാരാ-ബാഡ്മിന്റൺ
നിതേഷ് കുമാർ
തുളസിമതി മുരുകേശൻ
നിത്യ ശ്രീ സുമതി ശിവൻ
മനീഷ രാമദാസ്
പാരാ-ജൂഡോ
കപിൽ പാർമർ
പാരാ-ഷൂട്ടിംഗ്
മോന അഗർവാൾ
റുബീന ഫ്രാൻസിസ്
ഷൂട്ടിംഗ്
സ്വപ്നിൽ സുരേഷ് കുസാലെ
സരബ്‌ജോത് സിംഗ്
സ്‌ക്വാഷ്
അഭയ് സിംഗ്
നീന്തൽ
സാജൻ പ്രകാശ്
ഗുസ്തി
അമൻ
സ്പോർട്സ്, ഗെയിംസ് 2024 ലെ മികച്ച പ്രകടനത്തിനുള്ള അർജുന അവാർഡുകൾ (ആജീവനാന്തം)
സുച സിംഗ് – അത്‌ലറ്റിക്‌സ്
മുരളികാന്ത് രാജാറാം പേട്കർ – പാരാ-നീന്തൽ
സ്പോർട്സിലും ഗെയിംസിലും മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് 2024
റെഗുലർ വിഭാഗം
സുഭാഷ് റാണ – പാരാ-ഷൂട്ടിംഗ്
ദീപാലി ദേശ്പാണ്ഡെ – ഷൂട്ടിംഗ്
സന്ദീപ് സാംഗ്വാൻ – ഹോക്കി
ആജീവനാന്ത സംഭാവനയ്ക്ക് ദ്രോമാചാര്യ അവാർഡ്
എസ് മുരളീധരൻ – ബാഡ്മിന്റൺ
അർമാൻഡോ ആഗ്‌നെലോ കൊളാക്കോ – ഫുട്‌ബോൾ
Discussion about this post