ദില്ലി: സൈബര്‍ തട്ടിപ്പ് ചെയ്യുന്നവരുടെ ഏറ്റവും പ്രിയങ്കരമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി വാട്സ്ആപ്പ് മാറിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് വാട്സാപ്പ് വഴി നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് വ്യക്തമാക്കുന്നത്. വാട്സ്ആപ്പിനെ കൂടാതെ ടെലഗ്രാമും ഇന്‍സ്റ്റഗ്രാമും സൈബര്‍ തട്ടിപ്പ് കൂടുതലായി നടക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിസ്റ്റിലുണ്ടെന്നും കേന്ദ്രത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്താണ് കണക്ക് തയ്യാറാക്കിയിരിക്കുന്നത്. 2024ന്റെ തുടക്കത്തില്‍ ആദ്യത്തെ മൂന്ന് മാസങ്ങളിലായി വാട്സ്ആപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആകെ 43,797 പരാതികളാണ് ലഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടെലഗ്രാമിലൂടെയുള്ള തട്ടിപ്പുകളെ കുറിച്ച് 22,680 പരാതികളും, ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള തട്ടിപ്പിനെതിരെ 19,800 പരാതികളും രജിസ്റ്റര്‍ ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ 2023-24ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് സൈബര്‍ തട്ടിപ്പുകാര്‍ കുറ്റകൃത്യങ്ങള്‍ക്കായി കൂടുതല്‍ കൂട്ടുപിടിക്കുന്നത് ഗൂഗിള്‍ സേവന പ്ലാറ്റ്ഫോമുകളെയാണ്. ടാര്‍ഗെറ്റ് ചെയ്ത പരസ്യങ്ങള്‍ക്ക് ഗൂഗിള്‍ പരസ്യ പ്ലാറ്റ്ഫോമാണ് എളുപ്പമെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.
തൊഴിലില്ലാത്ത യുവാക്കള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, എന്നിവരെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Discussion about this post