ജോലി എന്ന് പറയുമ്പോൾ ആദ്യ മനസ്സിൽ വരുക ഓഫീസ് ജോലി , സർക്കാർ ജോലി , കൂലിപ്പണി , എന്നിങ്ങനെയാണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ . സമയം ചിലവഴിച്ച് ചെയ്യുന്ന ഏതുജോലിയും ജോലി തന്നെ.
സമയവിനിയോഗം അറിയാൻ സർവേ നടത്തുകയാണ് കേന്ദേര സർക്കാർ സ്ഥാപനമായ നാഷ്ണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന് കീഴിലുള്ള നാഷണൽ സാമ്പിൾ സർവേ ഓഫീസ്. ഒരു വ്യക്തി എന്തിനു വേണ്ടി സമയം ചെലവഴിക്കുന്നുവെന്ന വിവരം തേടുകയാണ് ഇതിലൂടെ.
സ്വന്തം വീട്ടിൽ ഭക്ഷണമുണ്ടാകുന്നതും കറിക്കരിയുന്നതും പാത്രം കഴുകുന്നതെല്ലാം സമയവിനിയോഗ സർവേയിൽ ജോലിയായിത്തന്നെ കണക്കാക്കും. മൊബൈൽ ഫോൺ നോക്കുന്നതിനും ടെലിവിഷൻ കാണുന്നതിനും സമൂഹമാധ്യമം ഉപയോഗിക്കുന്നതിനുമെല്ലാം ചെലവഴിക്കുന്ന സമയവും സർവേയിൽ കണക്കിലെടുക്കും.
ഈ സർവേയിലൂടെ തൊഴിൽ വിനോദം വ്യക്തിപരമായ ഉത്തരാവാദിത്വങ്ങൾ എന്നിവയ്ക്കായി ഒരാൾ സമയമെങ്ങനെ വിനിയോഗിക്കുന്നുവെന്ന വിവരം ലഭിക്കും. സംസ്ഥാനത്ത് രണ്ടാംഘട്ടമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഡിസംബറോടെ സർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
Discussion about this post