കൊച്ചി: ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി . ഇപ്പോള്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് നടത്തുന്നത്. ഇനി കൊറിയര്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതാണ് രീതി. അത്തരത്തിലുള്ള സംവിധാനങ്ങള്‍ എങ്ങനെ നടപ്പിലാക്കും എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കെണ്ടിരിക്കുകയാണ്.
47 ഡിപ്പോകളിലാണ് കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ ലോജിസ്റ്റിക്‌സ് ശൃംഖലയുള്ളത്. ഇത് 93 ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചാണ് ഹോം ഡെലിവറിക്ക് തുടക്കമിടുക. . കെഎസ്ആര്‍ടിസി തങ്ങളുടെ സ്വന്തം ജീവനക്കാരെ ഉള്‍പ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ സഹകരണം ഇതിനായി ആവശ്യപ്പെടും. പാഴ്‌സല്‍ കൈമാറ്റ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി ഇനി മുതല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സജ്ജമാകും. സ്റ്റാര്‍ട്ടപ്പുകളെ സമീപിച്ചിരിക്കുകയാണ്. അവരുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ആയിരിക്കും അന്തിമ തീരുമാനവും വിശദീകരണവും കെഎസ്ആര്‍ടിസി നല്‍കുന്നത്.
കേരളത്തിലെവിടെയും ഇനി 16 മണിക്കൂറിനുള്ളില്‍ സാധനങ്ങളെത്തിക്കാന്‍ കഴിയുമെന്നതാണ് കെഎസ്ആര്‍ടിസി പറയുന്നത്. ഇപ്പോള്‍ നമ്മള്‍ കെഎസ്ആര്‍ടിസി വഴി ഒരു കെറിയര്‍ അയച്ചാല്‍ ഡിപ്പോയില്‍ പോയി മാത്രമേ എടുക്കാന്‍ സാധിക്കുകയുള്ളു. 47 ഡിപ്പോകളില്‍ മാത്രമാണ് കെഎസ്ആര്‍ടിസി ഈ സൗകര്യം ഒരുക്കിയിട്ടുള്ളതെങ്കിലും മൂന്ന് ലക്ഷം രൂപയുടെ വരുമാനം ആണ് ഇതുവഴി കെഎസ്ആര്‍ടിസിക്ക് ഒരോ വര്‍ഷവും ലഭിക്കുന്നത്.
കൊറിയര്‍ സംവിധാനം വിപുലീകരിക്കുകയാണെങ്കില്‍ കൂടുതല്‍ വരുമാനം കെഎസ്ആര്‍ടിസിക്ക് നേടാന്‍ സാധിക്കും. അപ്പോള്‍ ഹോം ഡെലിവറി സംവിധാനം കൂടി കെഎസ്ആര്‍ടിസി കൊണ്ടുവരുമ്പോള്‍ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.
Discussion about this post