ഡേറ്റിങ്ങിന് എത്തിയ യുവാവില്‍ നിന്ന് പണം തട്ടാന്‍ നീക്കം. 16,400 രൂപ ഇയാളില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഗാസിയാബാദിലാണ് സംഭവം. ഡേറ്റിങ്ങിനെത്തിയ യുവാവില്‍ നിന്ന് ശീതളപാനിയത്തിന് 16,400 രൂപയുടെ ബില്‍ ആണ് നല്‍കിയത്. മെട്രോ സ്റ്റേഷന്‍ പരിസരത്ത് വെച്ച് കാണാം എന്ന പെണ്‍കുട്ടിയുടെ വാട്‌സ്ആപ്പ് സന്ദേശത്തെ തുടര്‍ന്ന് എത്തിയതായിരുന്നു യുവാവ്.
പെണ്‍കുട്ടി ടൈഗര്‍ കഫേയില്‍ പോകാം എന്നായിരുന്നു യുവാവിനോട് പറഞ്ഞത്. എന്നാല്‍ കഫേയില്‍ പേരെഴുതിയ ബോര്‍ഡ് ഒന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് യുവാവ് തന്റെ സുഹൃത്തിന് ലൈവ് ലൊക്കേഷന്‍ അയച്ചു നല്‍കി. കഫേയില്‍ കയറി ബില്‍ ലഭിച്ചതോടെ തന്നെ കബളിപ്പിക്കാനാണ് ശ്രമം എന്ന് ഇദ്ദേഹത്തിന് മനസ്സിലായി.
ഒരു ഗ്ലാസ് ശീതളപാനിയത്തിനാണ് 16,400 ബില്ലായി നല്‍കിയത്. ഈ ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തത് കൂടെവന്ന പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ ഇത്രയും തുക നല്‍കാന്‍ യുവാവ് തയ്യാറായില്ല. ഇതോടെ യുവാവിന്റെ പക്കല്‍ നിന്നും 50000 രൂപ നല്‍കാനായി ഇവരുടെ ആവശ്യം. സംഭവം അറിഞ്ഞതോടെ യുവാവിന്റെ സുഹൃത്ത് പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ അഞ്ച് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന ഡേറ്റിങ് തട്ടിപ്പ് സംഘം പിടിയിലായി.
ഇവര്‍ ഡേറ്റിങ്ങിനായി പങ്കാളികളെ ക്ഷണിക്കുകയും ടൈഗര്‍ കഫേയില്‍ കൊണ്ടുവന്ന് ഭക്ഷണത്തിനും പാനിയങ്ങള്‍ക്കും വന്‍തുക ഈടാക്കുകയും ചെയ്യുകയായിരുന്നു. ഇവര്‍ ആവശ്യപ്പെടുന്ന പണം നല്‍കുന്നത് വരെ യുവാക്കളെ കെട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും.
Discussion about this post