വളരെ വിചിത്രമായ റെസിപ്പികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടം നേടുന്നത്. അടുത്തിടെ ഫാന്റ ഒഴിച്ച് ഓംലെറ്റ് തയ്യാറാക്കുന്ന ഒരു തെരുവുഭക്ഷണ കച്ചവടക്കാരന്റെ വീഡിയോയാണ് അടുത്തിടെ ഇത്തരത്തില്‍ വൈറലായത്. വലിയ വിമര്‍ശനങ്ങളും ഇതിനെതിരെ ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ അതുപോലെ തന്നെ മറ്റൊരു വിചിത്രമായ വീഡിയോ കൂടി എത്തിയിരിക്കുകയാണ്. ചോക്ളേറ്റ് മഷ്റൂം കറിയാണത്. നല്ല കുറുകിയ കൂണ്‍കറിയിലേക്ക് ചോക്ലേറ്റും ചേര്‍ത്തിളക്കി ഉണ്ടാക്കുന്നതാണ് സംഭവം.
ജില്‍ ബേക്ക്സ് എന്ന് ഫുഡ് വ്‌ലോഗ്ലറുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ റെസിപ്പിയുടെ വീഡിയോ ഇട്ടിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തയുടന്‍ തന്നെ വൈറലാവുകയും ചെയ്തു. പിന്നാലെ അസാധാരണ റെസിപ്പിയെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ കമന്റ് ബോക്സിലെത്തി.
ഇതിനെ കറിയെന്ന് വിളിക്കുന്നത് കുറ്റകരമാണെന്ന് ചിലര്‍ കമന്റ് ചെയ്തു. ഭീകരമായ റെസിപ്പിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇതുപോലുള്ള വ്യത്തികെട്ട സാധനം ഉണ്ടാക്കി ഭക്ഷണം പാഴാക്കരുതെന്ന് മറ്റൊരാള്‍ ഉപദേശിച്ചു.
എന്തായാലും വീഡിയോ ഇതിനോടകം 4 മില്യണ്‍ കാഴ്ച്ചക്കാരെ നേടിയെടുത്തിട്ടുണ്ട്.
View this post on Instagram









Discussion about this post