മതുര: സ്നേഹത്തിനു വേണ്ടിയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് എന്ന് പറയുന്നവർ ആർ എസ് എസ്സിനെ വെറുക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ച് രാഷ്ട്രീയ സ്വയം സേവക് സംഘ് സർ കാര്യവാഹക് ദത്താത്രേയ ഹൊസബാളെ. എഡിജിപി എംആർ അജിത്കുമാറുമായുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.‘ഇത്തരം കൂടിക്കാഴ്ചകൾ പതിവാണെന്നും വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്നവർ RSS കൂടിക്കാഴ്ചകളെ എന്തിനാണ് എതിർക്കുന്നതെന്നും കോൺഗ്രസിനെ ഉദ്ദേശിച്ച് ഹൊസബാളെ ചോദിച്ചു.
രാജ്യ നന്മയിൽ വിശ്വസിക്കുന്ന ആരുമായും ചർച്ചനടത്താമെന്നും അതിൽ രാഷ്ട്രീയ നേതാക്കളോ ഉദ്യോഗസ്ഥരോ ഉണ്ടാകമെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മതുര യിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം പറഞ്ഞത്. കൂടിക്കാഴ്ച വിവാദത്തിൽ ഹൊസബാളയുടെ ആദ്യപ്രതികരണമാണിത്.
എഡിജിപി എംആർ അജിത്കുമാർ മുഖ്യമന്ത്രിയ്ക്കു വേണ്ടി ആർ എസ് എസ് നേതൃത്വവുമായിചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് വെളിപ്പെടുത്തിയത്. പിന്നാലെ കൂടിക്കാഴ്ച അജിത് കുമാർ സ്ഥീരീകരിക്കുകയും ചെയ്തിരുന്നു
Discussion about this post