ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാങ്കേതിക ജ്ഞാനത്തെ കുറിച്ച് പുകഴ്ത്തി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയുടെ മേധാവി. 6 വർഷം മുമ്പ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ (AI) കുറിച്ച് ആർക്കും ഒന്നും അറിഞ്ഞു കൂടാതിരുന്നപ്പോൾ പോലും ഇതിനെ കുറിച്ച് മോദിക്ക് അറിയാമായിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി AI-യെക്കുറിച്ച് തൻ്റെ മന്ത്രിസഭയെ അഭിസംബോധന സംസാരിക്കാനും ആവശ്യപ്പെട്ടു. എൻവിഡിയ സിഇഒ പറയുന്നു.
“ഏകദേശം 6 വർഷം മുമ്പ്, ഞാൻ ആദ്യമായി മോദി ജിയെ കണ്ടപ്പോൾ, അദ്ദേഹത്തിൻ്റെ മന്ത്രിസഭയെ കാണാനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ച് അവരോട് സംസാരിക്കാനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു,” എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് പറഞ്ഞു. മുംബൈയിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുമായി അടുത്തിടെ നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹം തൻ്റെ അഭിപ്രായം പറഞ്ഞത്.
“ഞാൻ വളരെ ആശ്ചര്യപ്പെട്ടു,” അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ പ്രത്യേക വിഷയത്തിൽ (AI) തൻ്റെ മന്ത്രിസഭയെ അഭിസംബോധന ചെയ്യാൻ ഏതെങ്കിലും സർക്കാർ നേതാവ് എന്നോട് ആവശ്യപ്പെടുന്നത് അക്ഷരാർത്ഥത്തിൽ ആദ്യമായിരുന്നു.” കാരണം “ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ച് ആ സമയത്ത് ആരും സംസാരിച്ചു തുടങ്ങിയിട്ട് കൂടെ ഇല്ലായിരുന്നു.
ചാറ്റ് ജി പി ടി യുടെ വരവോടു കൂടിയാണ് ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ തുടങ്ങിയത്. 2022 നവംബറിലാണ് ചാറ്റ് ജി പി ടി രംഗപ്രവേശനം ചെയ്തത്. എൻവിഡിയ ചെയർമാൻ പറയുന്നതനുസരിച്ച് 2018 ൽ തന്നെ അദ്ദേഹം നിർമ്മിത ബുദ്ധിയെ കുറിച്ചു ചർച്ച ചെയ്തിട്ടുണ്ട്
Discussion about this post