ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ തുടർച്ചയായി ബോംബ് ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള വിമാനക്കമ്പനികളിൽ സുരക്ഷ വർദ്ധിപ്പിച്ച് ഭീകരവിരുദ്ധ സംഘടന. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 400ലധികം വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണിയെത്തിയത്. തുടർച്ചയായി വരുന്ന ബോംബ് ഭീഷണികൾ യാത്രക്കാരുടെ സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
വർദ്ധിച്ചു വരുന്ന ഭീഷണികളെ നേരിടാൻ എൻഎൻഐയുടെ സൈബർ വിഭാഗം ഭീഷണി സന്ദേശത്തെ കുറിച്ചുള്ള സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ സുരക്ഷാ ഏജൻസികളുമായി സഹകരിച്ചാണ് എൻഐയുടെ അന്വേഷണം മുന്നോട്ട് പോവുന്നത്. വിമാനത്താവളങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി, ഇവിടെ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി ടീമിനെ വിന്യസിച്ചിട്ടുണ്ട്. ഏത് സുരക്ഷാ വെല്ലുവിളികളെയും നേരിടാൻ രാജ്യം പൂർണസജ്ജരാണെന്ന് എൻഐഎ വ്യക്തമാക്കി.
വെള്ളിയാഴ്ച മാത്രം 27 വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. സ്‌പെയ്‌സ് ജെറ്റ്, ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ, വിസ്താര എന്നീ വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി സന്ദേശമെത്തിയത്.
Discussion about this post