വിതുര: കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി യക്ഷിപ്പേടിയിലായിരുന്നു പേരയത്തുപാറ, ചാരുപാറ നിവാസികള്‍ .തൊളിക്കോട്, വിതുര പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി യക്ഷിയെ കണ്ടുവെന്ന വാര്‍ത്ത പ്രചരിച്ചത്.
ഈ പേടിയെ ശരിവെക്കുന്ന തരത്തില്‍ ഇരുട്ടിന്റെ മറവില്‍ ചുരിദാര്‍ ധരിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രവും വാട്‌സ് ആപ്പില്‍ പ്രചരിച്ചിരുന്നു. ഇതോടെ പൊന്‍മുടി തിരുവനന്തപുരം സംസ്ഥാന പാതയിലെ വിതുര ചേന്നന്‍പാറ സ്വരാജ് ഗേറ്റിന് സമീപത്തിലൂടെ കടന്നുപോകുന്നവര്‍ ഭീതിയിലായി.
എന്നാല്‍ ഇപ്പോഴിതാ കഞ്ചാവ് ലോബികളും വ്യാജചാരായം വില്‍ക്കുന്ന സംഘങ്ങളുമാണ് പിന്നിലെന്ന് കണ്ടെത്തിയിരിക്കുകയാണ്. കഞ്ചാവ് ലോബികള്‍ക്കെതിരെ പൊലിസ് നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബൈക്കുകളിലും കാറുകളിലുമായെത്തി അനവധി പേര്‍ കഞ്ചാവ് കൈമാറ്റം നടത്താറുണ്ട്. എം.ഡി.എം.എ ഉള്‍പ്പടെ ഇവിടെ നിന്നും പൊലീസും എക്‌സൈസും പിടികൂടിയിട്ടുണ്ട്. പ്രദേശം കഞ്ചാവ് ലോബികളുടെ പിടിയിലാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും റസിഡന്റ്‌സ് അസോസിയേഷനും അടുത്തിടെ പരാതിനല്‍കിയിരുന്നു. എന്നാല്‍ നടപടികളൊന്നും സ്വീകരിച്ചില്ല. വില്പന ഇപ്പോഴും കൊഴുക്കുകയാണ്. ഇത് സുഗമമാക്കുന്നതിനാണ് യക്ഷികഥ മെനഞ്ഞുളള ഭീതിപരത്തല്‍.
Discussion about this post