നാഗ്പൂരിൽ നടക്കുന്ന ന്യൂസിലൻഡിനെതിരെ നടന്ന ആദ്യ ടി20 മത്സരത്തിൽ സഞ്ജുവും ഇഷാനും വേഗത്തിൽ പുറത്തായപ്പോൾ ഇന്ത്യയെ തോളിലേറ്റിയത് ഓപ്പണർ അഭിഷേക് ശർമ്മയുടെ സംഹാര താണ്ഡവമായിരുന്നു. വെറും 35 പന്തിൽ നിന്ന് 84 റൺസ് അടിച്ചുകൂട്ടിയ താരം ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റർ താൻ തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഇന്നിംഗ്സ് അവസാനിക്കാൻ 4 ഓവർ ബാക്കി നിൽക്കെ
7 പന്തിൽ 10 റൺസെടുത്ത സഞ്ജു സാംസണും 5 പന്തിൽ 8 റൺസെടുത്ത ഇഷാൻ കിഷനും നിരാശപ്പെടുത്തിയപ്പോൾ അഭിഷേക് ശർമ്മ ഒറ്റയ്ക്ക് ഇന്ത്യയുടെ പോരാട്ടം നയിച്ചു. നായകൻ സൂര്യകുമാർ യാദവുമൊത്തുള്ള കൂട്ടുകെട്ടിൽ കിവി ബോളർമാരെ അഭിഷേക് തല്ലിയോടിച്ചു.
വെറും 22 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച താരം, ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ 25 ഇന്നിങ്സുകളിൽ നിന്ന് 8 അർദ്ധ സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന ലോക റെക്കോർഡും സ്വന്തമാക്കി. ഇന്നത്തെ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 കരിയറിൽ 33 ഇന്നിങ്സുകളിൽ നിന്ന് 1200 റൺസിന് അരികിലെത്തിയിരിക്കുകയാണ് ഈ യുവതാരം.
നിലവിൽ 190-ന് മുകളിൽ സ്ട്രൈക്ക് റേറ്റുള്ള താരം ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളിലെ ഏറ്റവും പ്രധാന കണ്ണിയാണ്.












Discussion about this post