ന്യൂസിലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാർക്ക് നിരാശപ്പെടുത്തുന്ന തുടക്കം. വമ്പൻ പ്രതീക്ഷകളുമായി ഇറങ്ങിയ സഞ്ജു സാംസണും, രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷനും ക്രീസിൽ നിലയുറപ്പിക്കാനാകാതെ പുറത്തായി.
നാഗ്പൂരിൽ ആരംഭിച്ച മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ആഘാതമേറ്റു. നിലവിൽ മികച്ച ഫോമിലുള്ള സഞ്ജു സാംസൺ 7 പന്തിൽ 10 റൺസെടുത്ത് പുറത്തായി. രണ്ട് ബൗണ്ടറിയടിച്ച് മികച്ച തുടക്കത്തിന്റെ സൂചന നൽകിയെങ്കിലും കിവി ഫാസ്റ്റ് ബോളർ ജാമിസണ് മുന്നിൽ സഞ്ജുവിന് അധികനേരം പിടിച്ചുനിൽക്കാനായില്ല.
ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷനും നേരിട്ട ആദ്യ പന്തിൽ തന്നെ തകർപ്പൻ ഫോറടിച്ച് താരം വരവറിയിച്ചെങ്കിലും അത് അധികം നീണ്ടുനിന്നില്ല. 5 പന്തിൽ 8 റൺസെടുത്ത ഇഷാനെ കിവീസ് ബോളർ ജേക്കബ് ഡഫി അദ്ദേഹത്തെ പവലിയനിലേക്ക് മടക്കി.
നിലവിൽ ക്രീസിൽ തുടരുന്ന അഭിഷേകും സൂര്യകുമാറും ഇന്ത്യയെ ട്രാക്കിലെത്തിച്ചിട്ടുണ്ട്.












Discussion about this post