ദാവോസ് : ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക യോഗത്തിൽ ഗ്രീൻലാൻഡിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കയാണ് ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക എഞ്ചിനെന്ന് ട്രംപ് ദാവോസിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഗ്രീൻലാൻഡിനെ രക്ഷിക്കാൻ ഒരു രാജ്യത്തിനും കഴിയില്ല, അമേരിക്കയ്ക്ക് മാത്രമേ അതിന് കഴിയൂ എന്നും ട്രംപ് ലോക നേതാക്കൾക്ക് മുൻപിൽ വ്യക്തമാക്കി.
തന്നെ തിരഞ്ഞെടുത്തതിൽ അമേരിക്കൻ ജനത വളരെ സന്തുഷ്ടരാണെന്ന് ട്രംപ് തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചു. ” എനിക്ക് യൂറോപ്പിനെ ഇഷ്ടമാണ്, പക്ഷേ അവർ ശരിയായ പാതയിലല്ല. മറ്റ് രാജ്യങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ ഞങ്ങൾ യൂറോപ്പിന്റെ മേൽ നികുതി വർദ്ധിപ്പിക്കുകയാണ്. ഞങ്ങൾ ചില മികച്ച വ്യാപാര കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. അമേരിക്ക വളരുമ്പോൾ നിങ്ങളും വളരുമെന്ന് എല്ലാവർക്കും അറിയാം. മെച്ചപ്പെട്ട വരുമാന നിലവാരവും പണപ്പെരുപ്പം കുറച്ചതും എല്ലാ രാജ്യങ്ങൾക്കും നല്ലതാണ്. ഗ്രീൻലാൻഡ് വിശാലമായ, പൂർണ്ണമായും ജനവാസമില്ലാത്തതും വികസനം കുറഞ്ഞതുമായ ഒരു പ്രദേശമാണ്. അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്കിടയിലുള്ള ഒരു പ്രധാന തന്ത്രപ്രധാന സ്ഥലത്ത് അത് ദുർബലമാണ്. അപൂർവ എർത്ത് ലോഹങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം അനുസരിച്ച് ഗ്രീൻലാൻഡിനും പ്രാധാന്യം വർധിച്ചുവരികയാണ്. മറ്റു ചില രാജ്യങ്ങൾ അതിലേക്ക് കണ്ണു വെക്കുന്നുണ്ട്. അതിനാൽ, ഗ്രീൻലാൻഡ് അമേരിക്കയുടെ ഒരു പ്രധാന ദേശീയ സുരക്ഷാ താൽപ്പര്യമാണ്, ” എന്നും ട്രംപ് വ്യക്തമാക്കി.












Discussion about this post