ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുപയോഗിച്ച് കണ്ണിന്റെയും തലച്ചോറിന്റെയും നിങ്ങളുടെ ചിന്താശേഷിയുടെയും കൃത്യത അളക്കാന്‍ കഴിയും. ഉയര്‍ന്ന തരത്തിലുള്ള ഇത്തരം കഴിവുകള്‍ ഉള്ളവര്‍ക്ക് മാത്രമേ ഇതുപോലുള്ള ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നതെന്തെന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.
ഈ ചിത്രത്തിലേക്ക് നോക്കൂ, ഒരു ചെടിച്ചട്ടിയിരിക്കുന്ന ഈ മനോഹരമായ ചെടിയുടെ ഇലകള്‍ക്കിടയില്‍ ഒരു പൂച്ചക്കുട്ടി ഇരിപ്പുറപ്പിച്ചിട്ടുണ്ട്. ആദ്യം തന്നെ നിങ്ങള്‍ ഈ പൂച്ചക്കുട്ടിയെ കണ്ടെത്തുകയാണെങ്കില്‍ ഉയര്‍ന്ന കാഴ്ച്ചയും ചിന്താശേഷിയും ഉള്ള ആളാണെന്ന് ഉറപ്പിക്കാം.
എങ്ങനെയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ പ്രവര്‍ത്തിക്കുന്നത്
ഇത്തരം ചിത്രങ്ങള്‍ വളരെ യാദൃശ്ചികവും എന്നാല്‍ തെറ്റിദ്ധരിക്കപ്പെടാവുന്നതുമായ വിവരങ്ങളാണ് നല്‍കുന്നത്. ഇത് വിവിധ തരം പാറ്റേണുകള്‍, നിറങ്ങള്‍, രൂപങ്ങള്‍ എന്നിവയെല്ലാം തലച്ചോറില്‍ രൂപപ്പെടുത്തുന്നു. ഇവയെല്ലാം ചേര്‍ന്ന് പരസ്പര വിരുദ്ധമായ ഒരു യാഥാര്‍ത്ഥ്യത്തെയാണ് നമുക്ക് മുന്നില്‍ സൃഷ്ടിക്കുന്നത്. ഇതിനെ ശരിക്ക് മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ എന്താണെന്ന് തിരിച്ചറിയാന്‍ കഴിയൂ.
Discussion about this post