ബി.ഡി.ജെ.എസ് ആരുമായും സഖ്യ ചര്‍ച്ച നടത്തിയിട്ടില്ലെന്നാവര്ത്തിച്ച് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കാണ് വെള്ളാപ്പള്ളി നടേശനുമായി പാര്‍ട്ടികള്‍ ചര്‍ച്ച നടത്തുന്നത്. ബി.ജെ.പി ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുമായും അയിത്തമില്ല. യോജക്കാന് കഴിയുന്നവരോട് സഹകരിയ്ക്കും. അതിനെ അവസരവാദമെന്ന് വിളിയ്ക്കാം. വിവാദങ്ങള്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി ടി.വി ബാബു ശരിവെച്ചിരുന്നു. എന്നാല്‍ ബി.ഡി.ജെ.എസ് ആരുമായും ഔദ്യോഗികമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തുഷാര്‍ വെള്ളാപ്പള്ളി.
Discussion about this post