കറുത്ത മണൽ തരികൾ നിറഞ്ഞ് കിടക്കുന്ന ഒരു തുണ്ട് കടൽക്കരയാണ് ഐസ്ലാൻഡിന്റെ അത്ഭുതമായ ഡയമണ്ട് ബീച്ച്. ഡയമണ്ട് ബീച്ച് എന്ന പേര് പോലെ തന്നെ ഇവിടെ ചെന്നാൽ, കറുത്ത മണലിൽ വെള്ള വജ്രത്തുണ്ടുകൾ ചിതറിക്കിടക്കുന്നത് പോലെ ഹിമത്തുണ്ടുകൾ കാണാം. തടാകത്തിലൂടെ ഒഴുകിയെത്തുന്ന ഈ മഞ്ഞുകട്ടകൾ ചെറിയൊരു ജലധാര വഴിയാണ് ഈ കടൽത്തീരത്തേക്ക് എത്തിപ്പെടുന്നത്.
തീരപ്രദേശത്തേക്കുള്ള ഈ യാത്രയിൽ തിരമാലകളും കടൽക്കാറ്റുകളും നിരന്തരം ഉരസി പോളിഷ് ചെയ്യുന്നു. അതുകൊണ്ട് തന്നെ, ഈ ഹിമപാളികൾ കണ്ടാൽ വജ്രക്കല്ലുകൾ വിതറിയതുപോലെയാണ് കാണുന്നവർക്ക് തോന്നുക.
എത്രയോ വർഷങ്ങൾക്ക മുമ്പ് നടന്ന ഏതോ അഗ്നിപർവത സ്‌ഫോടനത്തിന്റെ ലാവയിൽ നിന്നാണ് ഐസ്ലാൻഡിലെ ഈ ബ്ലാക്ക് ബീച്ചുകൾക്ക് കാരണമായതെന്നാണ് പറയുന്നത്. ബസാൾട്ടിക്ക് ലാവ എന്നറിയപ്പെടുന്ന ഈ ലാവാപ്രവാഹമാണ് ഈ ബീച്ചിൽ കറുത്ത പാറകൾ ഉണ്ടാക്കുകയായിരുന്നു. ഈ മേഖലയിൽ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഹിമാനികളാണ് ഈ പാറകളെ പൊടിച്ച് കറുത്ത മണലാക്കി മാറ്റിയത്.
Discussion about this post