തായ്പേയ് : സിംഗപ്പൂരിൽ നിന്നും ജപ്പാനിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ എയർലൈൻസ് വിമാനം അടിയന്തര ലാൻഡിങ് നടത്തി. വിൻഡ്‌ഷീൽഡിന് വിള്ളൽ ഉണ്ടായതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. തായ്‌വാനിലെ തായ്പേയ് വിമാനത്താവളത്തിൽ ആണ് അടിയന്തര ലാൻഡിങ് നടത്തിയത്.
സിംഗപ്പൂരിലെ ചാംഗി എയർപോർട്ടിൽ നിന്ന് ടോക്കിയോ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന SQ636 എന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
249 യാത്രക്കാരും 17 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബോയിംഗ് 777-300ER വിമാനത്തിനാണ് തകരാർ കണ്ടെത്തിയത്.
യാത്രക്കാർക്ക് അസൗകര്യം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായി സിംഗപ്പൂർ എയർലൈൻസ് വ്യക്തമാക്കി. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാർക്കും തായ്‌വാനിൽ ഹോട്ടൽ സൗകര്യം ഒരുക്കി നൽകിയതായും വൈകാതെ തന്നെ യാത്ര പുനരാരംഭിക്കും എന്നും കമ്പനി അറിയിച്ചു.
Discussion about this post