മുംബൈ:മഹാരാഷ്ട്രയിൽ സഖ്യകക്ഷികളായ ശിവസേനയും (യുബിടി) കോൺഗ്രസും തമ്മിലുള്ള സംഘർഷം രൂക്ഷം. സോലാപൂർ സൗത്ത് അസംബ്ലി സീറ്റിൽ സ്ഥാനാർത്ഥിയെ നിർത്തുന്നതിനെതിരെ ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് സഖ്യകക്ഷികൾ തമ്മിലുള്ള പടലപിണക്കം മാറാ നീക്കി പുറത്ത് വന്നത്. സോലാപൂർ സൗത്ത് അസംബ്ലി സീറ്റിൽ ശിവസേന നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നതാണ്.
കോൺഗ്രസിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ ശിവസേനയെ (യുബിടി) പ്രകോപിപ്പിക്കുന്നതാണെന്നും മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിൻ്റെ ഐക്യത്തെ തന്നെ ഇത് തകർക്കുമെന്നും റൗത് മുന്നറിയിപ്പ് നൽകി.
“കോൺഗ്രസ്, അവരുടെ പുതിയ പട്ടികയിൽ, സോലാപൂർ സൗത്ത് മണ്ഡലത്തിൽ നിന്നുള്ള അവരുടെ സ്ഥാനാർത്ഥിയായി ദിലീപ് മാനെയെപ്രഖ്യാപിച്ചിട്ടുണ്ട്. അതേ സീറ്റിലേക്ക് ഞങ്ങൾ ഇതിനകം അമർ പാട്ടീലിനെ നിർത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കുമറിയാം . ഇത് കോൺഗ്രസിൻ്റെ ടൈപ്പിംഗ് പിശകായി ഞാൻ കരുതുന്നു. അങ്ങനെ സംഭവിക്കാം.
“സഖ്യകക്ഷികൾക്കെതിരെ സ്ഥാനാർത്ഥികളെ നിർത്തുന്ന ഈ പ്രവണത സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് കോൺഗ്രസ്സിന്റെ ശ്രമമെങ്കിൽ അത് എംവിഎയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും,” റൗട്ട് മുന്നറിയിപ്പ് നൽകി.
Discussion about this post