ന്യൂഡൽഹി: ഡൽഹിയിലെയും പശ്ചിമ ബംഗാളിലെയും 70 വയസ്സിന് മുകളിലുള്ള എല്ലാ വയോജനങ്ങളോടും ചൊവ്വാഴ്ച ക്ഷമാപണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ്മാൻ ഭാരത് യോജനയിൽ പങ്കെടുക്കേണ്ടതില്ലെന്ന സംസ്ഥാന സർക്കാരുകളുടെ തീരുമാനത്തെ തുടർന്ന് ഡൽഹിയിലെയും പശ്ചിമ ബംഗാളിലെയും മുതിർന്ന പൗരന്മാർ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയിൽ പങ്കാളികളാകുന്നില്ല. രാഷ്ട്രീയ താൽപ്പര്യങ്ങളുടെ മതിലുകൾ ഈ രണ്ടു സംസ്ഥാനങ്ങളിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് നടപ്പിലാക്കുന്നത് തടസ്സപ്പെടുത്തി എന്ന് പ്രധാനമന്ത്രി പറഞ്ഞു.
“ഡൽഹിയിലെ 70 വയസ്സിന് മുകളിലുള്ള എല്ലാ വയോജനങ്ങളോടും പശ്ചിമ ബംഗാളിലെ 70 വയസ്സിന് മുകളിലുള്ള എല്ലാ വയോധികരോടും ഞാൻ ക്ഷമ ചോദിക്കുന്നു, എനിക്ക് നിങ്ങളെ സേവിക്കാൻ കഴിയാത്തതിന് ഞാൻ അവരോട് ക്ഷമ ചോദിക്കുന്നു. എനിക്ക് നിങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കും, പക്ഷേ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ല, കാരണം ഡൽഹിയിലെ സർക്കാരും പശ്ചിമ ബംഗാളിലെ സർക്കാരും അവരുടെ രാഷ്ട്രീയപരമായ കാര്യങ്ങളാൽ ആയുഷ്മാൻ പദ്ധതിയിൽ ചേരുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ്. ”
നിങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി നിങ്ങളുടെ സ്വന്തം സംസ്ഥാനത്തെ രോഗികളെ അടിച്ചമർത്തുന്ന പ്രവണത ഏതെങ്കിലും മാനുഷിക മനോഭാവത്തിന് എതിരാണെന്നും പ്രധാനമന്ത്രി തുറന്നു പറഞ്ഞു.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് കവറേജിലേക്ക് സൗജന്യ പ്രവേശനം ലഭിക്കുന്ന ഒരു പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന . ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2018-ലാണ് പദ്ധതി ആരംഭിച്ചത്
Discussion about this post