ഹാക്കര്‍മാരോടുള്ള ആപ്പിളിന്റെ ഒരു വെല്ലുവിളിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ആപ്പിളിന്റെ എഐ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് സെര്‍വര്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ എട്ട് കോടിയിലധികം രൂപ ആപ്പിള്‍ പാരിതോഷികമായി തരും. ആപ്പിളിന്റെ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത്. പുതിയ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ പുറത്തിറങ്ങുന്നതിന്റെ മുന്നോടിയായാണ് ഈ പ്രഖ്യാപനം.
സെര്‍വറിന്റെ തകരാറുകളും പ്രശ്‌നങ്ങളും കണ്ടെത്താനായി പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് (പിസിസി) ഗവേഷകര്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ് കമ്പനി. എ.ഐ കമ്പ്യൂട്ടിങ്ങിനായി നിലവിലുള്ളതില്‍ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ഇത് ആളുകളിലേക്ക് എത്തിക്കുന്നതിനും സാധ്യതയുള്ള സുരക്ഷ പാളിച്ചകള്‍ തിരിച്ചറിയാനുമാണ് ആപ്പിള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്.
ഉപയോക്താവിന്റെ റിക്വസ്റ്റുകള്‍ ചൂഷണം ചെയ്ത് ഒരു ഹാക്കറിന് പി.സി.സിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന സുരക്ഷ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളറാണ് പ്രതിഫലം. സിസ്റ്റത്തിലെ ഫിസിക്കല്‍ അല്ലെങ്കില്‍ ഇന്റേര്‍ണല്‍ ആക്‌സസ് പോയന്റുകളില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 1,50,000 ഡോളര്‍ വരെയാണ് റിവാര്‍ഡ്.
ഈ മൂന്നുതരത്തിലുമല്ലാതെ സുരക്ഷ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്കും ആപ്പിള്‍ മൂല്യത്തിനനുസരിച്ചുള്ള റിവാര്‍ഡുകള്‍ നല്‍കും. ഈ പ്രോഗ്രാമിന്റെ സുതാര്യതയ്ക്കായി ഗവേഷകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ആപ്പിള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐഒഎസ് 18.1 ലാണ് പുതിയ ആപ്പിള്‍ ഇന്റലിജന്‍സ് ഉപയോക്താക്കളിലേക്ക് എത്തിച്ചിരിക്കുന്നത്.
Discussion about this post