ലോകത്തിലെ ഏറ്റവും തടിയുള്ള പൂച്ചയായ ക്രംബസ് മരിച്ചു. റഷ്യൻ പൂച്ചയാണിത്. 13 വയസ്സായിരുന്നു. തടി കാരണം നടക്കാൻ പോലും വയ്യാതായതോടെ ഒരു റഷ്യൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ക്രംബസ്. ശ്വാസ തടസ്സമാണ് മരണകാരണം.
17 കിലോ ആയിരുന്നത്രെ ക്രോഷികിന്റെ ഭാരം. ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതിന് പിന്നാലെ രണ്ട്പൗ ണ്ട് കുറഞ്ഞതായും ഡോക്ടർമാർ പറയുന്നുണ്ട്. ഇവിടുത്തെ ഡോക്ടർമാർ ക്രോഷിക്കിനുള്ള ഡയറ്റ് നിർദ്ദേശിച്ചതോടെയാണ് പൂച്ച വൈറലായി മാറിയത്.
പൂച്ചയുടെ ശരീരത്തിൽ ധാരാളം മുഴകൾ കണ്ടിരുന്നു. പൂച്ചയ്ക്ക് അൾട്രാസൗണ്ട് സ്‌കാൻ നിർദേശിച്ചിരുന്നു. എന്നാൽ പൂച്ചയുടെ ഭാരം അൾട്രാസൗണ്ട് സ്‌കാൻ ചെയ്യാൻ തടസ്സമായി മാറി. ഈ മുഴകൾ പൂച്ചയുടെ ഒന്നിലേറെ അവയവങ്ങളെ തകരാറിലാക്കിയിരുന്നു എന്നും ഡോക്ടർ വ്യക്തമാക്കി.
അൾട്രാസൗണ്ട് ചെയ്യാൻ സാധിച്ചിരുന്നില്ലെങ്കിലും കൃത്യമായ പരിചരണം പൂച്ചയ്ക്ക് ലഭ്യമാക്കിയിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത് വലിയ നഷ്ടമാണ്, കാരണം ക്രോഷിക് എല്ലാവരുടെയും പ്രതീക്ഷയുടെ പ്രതീകമായിരുന്നു . അവനെ കുറിച്ച് നല്ലവാർത്തകൾ മാത്രം വരാൻ തങ്ങൾ ആഗ്രഹിച്ചു. ഇത് ശരിക്കും വേദനാജനകമാണ് പൂച്ചയെ ശുശ്രൂഷിച്ച ക്യാറ്റ് ഷെൽട്ടറിന്റെ ഉടമ പറഞ്ഞു.
Discussion about this post