തിരുവനന്തപുരം: ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അധിപതി സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതിയെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡൻറ് കെഎസ്ആർ മേനോൻ, ചെങ്കോട്ടുകോണം ഗോപിനാഥൻ നായർ എന്നിവർ ഒക്ടോബർ 28 ന് സന്ദർശിച്ചു.
ഹൈന്ദവ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആശ്രമം നടത്തിയിട്ടുള്ള ശക്തമായ പ്രവർത്തനങ്ങൾക്ക് ഹിന്ദു സമൂഹം കടപ്പെട്ടിരിക്കുന്നു എന്നും അത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ഡിഎസ്‌ജെപി എന്നും ഉണ്ടായിരിക്കുമെന്നും പാർട്ടി പ്രസിഡന്റ് പറഞ്ഞു. ചെങ്കോട്ടുകോണം സത്യാനന്ദ സരസ്വതി സ്വാമി വിഭാവനം ചെയ്തു പണി നടന്നുകൊണ്ടിരിക്കുന്ന ജ്യോതി ക്ഷേത്രം നിർമ്മാണ സമിതി സെക്രട്ടറി സിഎ അനിൽകുമാർ പദ്ധതിയുടെ പൂർത്തീകരണത്തോടെ കേരളം ലോകത്തിൽ തന്നെ അതി ശ്രദ്ധേയമായ ഒരു ആത്മീയ സങ്കേതമായി പരിഗണിക്കപ്പെടുന്ന സാഹചര്യം സംജാതമാകും എന്നു അദ്ദേഹം വ്യക്തമാക്കി.
ശ്രീരാമദാസ് മിഷന്റെ നിയന്ത്രണത്തിൽ വിദ്യാലയങ്ങൾ ആശ്രമങ്ങൾ ആരാധനാലയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജ്യോതിക്ഷേത്രത്തിന്റെ പൂർത്തീകരണത്തിന് ഉദാരമായി സംഭാവന നൽകണമെന്ന് നിർമ്മാണ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Discussion about this post